കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടുന്നു; ഗള്‍ഫില്‍ അസ്വാരസ്യം!! അവിചാരിത റിപ്പോര്‍ട്ടുകള്‍, സത്യം ഇങ്ങനെ

മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സൈന്യമുള്ളത് ഖത്തറിലാണ്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടാൻ ഒരുങ്ങുന്നു, റിപ്പോർട്ടുകൾ ഇങ്ങനെ | Oneindia Malayalam

ദോഹ/അങ്കാറ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണ്. 11000ത്തിലധികം അമേരിക്കന്‍ സൈനികരാണ് ഈ വ്യോമതാവളത്തിലുള്ളത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ ഭരണകൂടം ഈ താവളത്തില്‍ അമേരിക്കന്‍ സൈന്യത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ടു മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആഗോള തലത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ അമേരിക്കന്‍ സൈന്യം നിലപാട് വ്യക്തമാക്കി രംഗത്തെത്തി. അമേരിക്കന്‍ സൈന്യം ഖത്തര്‍ മാത്രമല്ല, തുര്‍ക്കിയിലെ താവളവും ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദ വിവരങ്ങള്‍ ഇങ്ങനെ...

ശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃകശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃക

വാര്‍ത്ത വന്നത് ഇങ്ങനെ

വാര്‍ത്ത വന്നത് ഇങ്ങനെ

ഇസ്രായേലിലെ വാര്‍ത്താ വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത. ദോഹയിലെയും തുര്‍ക്കിയിലെയും കേന്ദ്രത്തില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നാണ് വാര്‍ത്ത. ഗള്‍ഫിലെയും അറബ് ലോകത്തയും പ്രശ്‌നങ്ങളിലുള്ള ഭിന്നതയാണ് സൈന്യത്തെ പിന്‍വലിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമാനമായ വിവരം തന്നെയാണ് വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ ഏത് താവളത്തില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്നത് എന്ന് പറയുന്നില്ല. പകരം വിദേശത്തെ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് മാത്രമാണ് അവരുടെ വാര്‍ത്ത.

കാരണം പറയുന്നത്

കാരണം പറയുന്നത്

തുര്‍ക്കിയിലെ ഇല്‍ജിര്‍ലിക് വ്യോമതാവളത്തിലാണ് അമേരിക്കന്‍ സൈന്യമുള്ളത്. ഖത്തറില്‍ അല്‍ ഉദൈദ് വ്യോമ താവളത്തിലും. ഈ രണ്ട് കേന്ദ്രങ്ങളും അമേരിക്കന്‍ സൈന്യം ഒഴിയുകയാണെന്നാണ് വിവരം. അതിന് കാരണമായി പറയുന്നത് സിറിയയിലെ പ്രശ്‌നങ്ങളാണ്. സിറിയയിലെ കുര്‍ദുകളെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്. ഈ പിന്തുണയില്‍ കുര്‍ദുകള്‍ തുര്‍ക്കിക്കെതിരേ ആക്രമണം നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കക്കും തുര്‍ക്കിക്കുമിടയില്‍ ഭിന്നത രൂക്ഷമാണ്. തുടര്‍ന്നാണ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതത്രെ. തുര്‍ക്കിയും ഖത്തറും അടുത്ത ബന്ധമുള്ള രാജ്യമാണ്. ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറിന് എല്ലാ സഹായവും നല്‍കുന്നത് തുര്‍ക്കിയാണ്.

അമേരിക്കയുടെ നിലപാട്

അമേരിക്കയുടെ നിലപാട്

ഈ സാഹചര്യത്തിലാണ് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരക്ക തീരുമാനിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത വന്‍ ചര്‍ച്ചയായപ്പോള്‍ അമേരിക്കന്‍ സൈന്യം നിലപാട് അറിയിച്ചു. സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്ത തെറ്റാണെന്നും സൈന്യം അറിയിച്ചു. അമേരിക്കന്‍ വ്യോമ സേനയും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. തുര്‍ക്കിയുമായുള്ള പ്രശ്‌നങ്ങള്‍ സൈന്യത്തെ പിന്‍വലിക്കുന്നതിലേക്ക് എത്തില്ലെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

അല്‍ ഉദൈദ് താവളത്തെ കുറിച്ച്

അല്‍ ഉദൈദ് താവളത്തെ കുറിച്ച്

ഖത്തറില്‍ മാത്രമല്ല, ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യം തമ്പടിച്ചിട്ടുണ്ട്. ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഏറെ സഹായിച്ച വ്യോമതാവളമാണ് ദോഹയിലെ അല്‍ ഉദൈദ്. ഇറാഖിലുള്‍പ്പെടെ ആക്രമണം നടത്താന്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നിരുന്നത് ഈ താവളത്തില്‍ നിന്നാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സൈന്യമുള്ളത് ഖത്തറിലാണ്. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്നതും ഈ താവളത്തില്‍ തന്നെയാണ്. 11000ത്തോളം അമേരിക്കന്‍ സൈനികരും 100 യുദ്ധവിമാനങ്ങളും അല്‍ ഉദൈദ് താവളത്തിലുണ്ട്. അമേരിക്കന്‍ സൈന്യത്തിന് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ കേന്ദ്രമുണ്ട്.

സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്...സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്...

English summary
Gulf Crisis: US denies leaving air bases in Turkey and Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X