കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് സന്തോഷ വാര്‍ത്ത; സ്വഭാവം പ്രശ്‌നമല്ല, ഇന്ത്യക്കാര്‍ക്ക് വിസ കിട്ടും!! ആശങ്ക വേണ്ട

സ്വഭാവ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ണമായും ഒഴിവാക്കിയെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. കാരണം ഔദ്യോഗിക വിജ്ഞാപനം ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ ഇറക്കിയിട്ടില്ല.

  • By Ashif
Google Oneindia Malayalam News

ദുബായ്: യുഎഇ തൊഴില്‍വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞുവെന്ന് വിവരം. വിസ സേവന കേന്ദ്രങ്ങളായ തസ്ഹീല്‍ സെന്ററുകളുടെ കംപ്യൂട്ടര്‍ ശൃഖലയില്‍ നിന്ന് ഈ നിബന്ധന എടുത്തുകളഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള ഒമ്പത് രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ തൊഴില്‍വിസ അനുവദിച്ചുതുടങ്ങി.
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ജനുവരി ഒമ്പതിനാണ് പുതിയ നിബന്ധന പുറപ്പെടുവിച്ചിരുന്നത്. യുഎഇയിലേക്ക് തൊഴില്‍വിസയില്‍ വരുന്നവരാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടിയിരുന്നത്. ഫാമിലി വിസയില്‍ വരുന്നവര്‍ക്കും മറ്റും ആവശ്യമുണ്ടായിരുന്നില്ല. എടുത്തുകളഞ്ഞ നിബന്ധന സംബന്ധിച്ചും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടിയെ കുറിച്ചും വിശദീകരിക്കാം...

 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജാതി നോക്കി മാര്‍ക്കിട്ടു.. തോല്‍പ്പിച്ചത് 34 വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജാതി നോക്കി മാര്‍ക്കിട്ടു.. തോല്‍പ്പിച്ചത് 34 വിദ്യാര്‍ത്ഥികളെ

ആശയക്കുഴപ്പം

ആശയക്കുഴപ്പം

യുഎഇ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം സ്വന്തം രാജ്യത്ത് നിന്നുള്ള ഔദ്യോഗിക സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു പുതിയ നിബന്ധന. യുഎഇയുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇങ്ങനെ ഒരു നിബന്ധന കൊണ്ടുവന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയായി മാറി. കാരണം, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലും നാട്ടിലെ നടപടിക്രമങ്ങളിലും ആശയക്കുഴപ്പമുണ്ടായി. പെറ്റി കേസുകളില്‍ പെട്ടവര്‍ക്ക് പോലും യുഎഇ വിസ ലഭിക്കില്ലേ എന്ന ആശങ്കയും ഉയര്‍ന്നു. ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്ത് ചില സംഘങ്ങളും രംഗത്തെത്തിയിരുന്നു. വേഗത്തില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിശ്ചിത സംഖ്യ വേണമെന്നാവശ്യപ്പെട്ടാണ് ചിലര്‍ രംഗത്തെത്തിയത്.

അപേക്ഷകരുടെ അഭിപ്രായം തേടി

അപേക്ഷകരുടെ അഭിപ്രായം തേടി

മാതൃരാജ്യത്ത് നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കേണ്ടിയിരുന്നത്. വിദേശത്ത് അഞ്ചുവര്‍ഷത്തിലധികമായി താമസിക്കുന്നവര്‍ ആ രാജ്യത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. മാതൃരാജ്യത്ത് നിന്ന് കിട്ടുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ യുഎഇ നയതന്ത്രകാര്യാലയങ്ങളുടെ സീല്‍ വേണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ നാട്ടില്‍ നിസാര കേസുകളില്‍പ്പെട്ടവര്‍ക്ക് പോലും യുഎഇ ജോലി ലഭിക്കാന്‍ പ്രയാസമാകുന്നതായിരുന്നു പുതിയ നിബന്ധനകള്‍. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കവെയാണ് യുഎഇ അധികൃതര്‍ വിസ അപേക്ഷകരുടെ അഭിപ്രായം തേടിയത്. നിബന്ധന വളരെ പ്രയാസം സൃഷ്ടിക്കുന്നവെന്നായിരുന്നു അപേക്ഷകരുടെ പ്രതികരണം.

ആശ്വസിക്കാന്‍ വരട്ടെ

ആശ്വസിക്കാന്‍ വരട്ടെ

ഈ പ്രതികരണം കൂടി കണക്കിലെടുത്താണ് ഒമ്പതു രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, നൈജീരിയ, ശ്രീലങ്ക, ടുണീഷ്യ, കെനിയ, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ തൊഴില്‍വിസ അനുവദിക്കാന്‍ ധാരണയായിരിക്കുന്നത്. ഫാമിലി വിസ, സന്ദര്‍ശക വിസ എന്നിവയ്ക്ക് നേരത്തെ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ണമായും ഒഴിവാക്കിയെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. കാരണം ഔദ്യോഗിക വിജ്ഞാപനം ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ ഇറക്കിയിട്ടില്ല. കംപ്യൂട്ടറില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കുകയാണിപ്പോള്‍ ചെയ്തിരിക്കുന്നത്.

ഹൈക്കോടതയില്‍ ഹര്‍ജി

ഹൈക്കോടതയില്‍ ഹര്‍ജി

യുഎഇയിലെ വിദേശികളില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാരും. അതുകൊണ്ടുതന്നെ യുഎഇയിലെ എന്ത് വിസാ പരിഷ്‌കാരങ്ങളും മലയാളികളെ നേരിട്ട് ബാധിക്കും. ഇക്കാര്യം മനസിലാക്കി കൊണ്ടുതന്നെ കേരളം, ആന്ധ്ര സര്‍ക്കാരുകള്‍ യുഎഇ വിസാ അപേക്ഷകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷക്കുമ്പോള്‍ പോലീസ് അന്വേഷണം നടക്കാറുണ്ട്. അതിന് പുറമെയാണ് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ട സാഹചര്യം. ഇതുമായി ബന്ധപ്പെട്ട് ദുബായ് കേന്ദ്രമായുള്ള മലയാളി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി കേരളാ ഹൈക്കോടതിയിലുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനവും വ്യത്യസ്ത നടപടികള്‍ സ്വീകരിച്ചത് യുഎഇ അധികൃതര്‍ക്ക് ആശങ്കക്കിടയാക്കിയിരുന്നു.

 ആലപ്പുഴയില്‍ നഗ്ന വീഡിയോ പകര്‍ത്തിയത് വനിതാ എഎസ്‌ഐ? സസ്‌പെന്‍ഷന്‍, പ്രചരിപ്പിച്ചവരെ തേടുന്നു ആലപ്പുഴയില്‍ നഗ്ന വീഡിയോ പകര്‍ത്തിയത് വനിതാ എഎസ്‌ഐ? സസ്‌പെന്‍ഷന്‍, പ്രചരിപ്പിച്ചവരെ തേടുന്നു

English summary
Gulf News: Conduct Certificate to get UAE Job visa likely to Avoid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X