
നരേന്ദ്ര മോദി ഇന്ന് യുഎഇ സന്ദർശിക്കും: അന്തരിച്ച മുന്‍ പ്രസിഡന്റിന് അനുശോചനം രേഖപ്പെടുത്തും
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ നടക്കുന്ന ജി -7 ഉച്ചകോടി കഴിഞ്ഞ മടങ്ങുന്നതിനിടയിലായിരിക്കും മോദിയുടെ ഹ്രസ്വമായ യുഎഇ സന്ദർശനം. മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് മോദിയുടെ യുഎഇ സന്ദർശനം. ബി ജെ പി വക്താവ് നുപൂർ ശർമ്മയുടെ പ്രവാചക നിന്ദയെത്തുടർന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കെതിരെ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദർശനത്തിന് വലിയ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്.
വിജയ് ബാബു അറസ്റ്റില്‍: നടപടി ചോദ്യം ചെയ്യലിന് പിന്നാലെ, ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുപോകും
ഇന്ന് പുലർച്ചെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3:30 ന് അബുദാബിയിൽ വന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും രാത്രി 10:45 ന് ന്യൂഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. സമീപ വർഷങ്ങളിൽ, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും വലിയ തോതിൽ വികസിച്ചിട്ടുമ്ട്. ഈ ഫെബ്രുവരി ആദ്യം, ഇന്ത്യയും യുഎഇയും ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവെക്കുകയും ചെയ്തിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി മോദിയും അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന ഇന്ത്യ-യുഎഇ വെർച്വൽ ഉച്ചകോടിയിലാണ് സിഇപിഎ ഒപ്പുവെച്ചത്. ഇന്ത്യൻ ഫാർമ ഉൽപ്പന്നങ്ങൾക്കുള്ള ഓട്ടോമാറ്റിക് അംഗീകാരം, ഉത്ഭവത്തിന്റെ കർശനമായ നിയമങ്ങൾ, ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിനെതിരായ ഒരു സുരക്ഷാ സംവിധാനം തുടങ്ങിയ കരാറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ, പാദരക്ഷകൾ, ഫാർമ, കാർഷിക ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, സ്പോർട്സ് ഗുഡ്സ്, ഓട്ടോമൊബൈൽസ് തുടങ്ങിയ തൊഴിൽ-സാന്ദ്രമായ മേഖലകളിലായി 10 ലക്ഷം തൊഴിലവസരങ്ങൾ ഈ കരാർ സൃഷ്ടിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി യുഎഇ സന്ദർശിക്കുന്നത്. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മറ്റ് നിരവധി പ്രമുഖർ എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.