കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേലത്തില്‍ സ്വന്തമാക്കിയ ഫാന്‍സി നമ്പര്‍1 ആര്‍ക്ക് സമ്മാനിക്കാനായിരുന്നു?

അബുദാബി 1' നമ്പര്‍ പ്ലേറ്റ് ലേലത്തിലുടെ സ്വന്തമാക്കിയ അബ്ദുള്ള അല്‍മഹ്രി ആര്‍ക്ക് സമ്മാനിക്കാനാണെന്ന് അറിഞ്ഞാല്‍ ആരുമൊന്ന് അദ്ഭുതപ്പെടും.

Google Oneindia Malayalam News

അബുദാബി: ഏതെങ്കിലും ഒരു ഇഷ്ടനമ്പര്‍ ഇല്ലാത്തവരായി ആരുമില്ല. ഭാഗ്യം കൊണ്ടുവരുന്ന സംഖ്യയോ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുമായോ ബന്ധപ്പെട്ടതാവാം. വ്യക്തിപരമായ ഇഷ്ടത്തെക്കാളുപരി എല്ലാവരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫാന്‍സി നമ്പറുകള്‍ക്ക് വേണ്ടി ലേലം നടത്താറുണ്ട്. കൈയിലുള്ള തുക മുടക്കി ഇഷ്ടപ്പെട്ട ഫാന്‍സി നമ്പര്‍ സ്വന്തമാക്കാം. എന്നാല്‍ സമ്മാനം നല്‍കാനായി ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. പറഞ്ഞുവരുന്നത് അബുദാബിയില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ 1 നമ്പര്‍ സ്വന്തമാക്കിയ യുവാവിനെക്കുറിച്ചാണ്.

അബുദാബി സര്‍ക്കാര്‍ നടത്തിയ ലേലത്തില്‍ 50 ഫാന്‍സി നമ്പറുകള്‍ ഉള്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ പിന്നിട്ട നാള്‍വഴി സൂചിപ്പിക്കുന്നതിനായാണ്. ലേലത്തില്‍ ഫാന്‍സി നമ്പര്‍ 1 സ്വന്തമാക്കിയ അബ്ദുള്ള അല്‍മാഹ്രി വന്‍തുക മുടക്കി ഒന്നാമനായത് സ്വന്തം കാര്യത്തിനല്ല. ദുബായ് ഷെയ്ഖ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് സമ്മാനമായി നല്‍കാനാണ്. 3.10 കോടി ദിര്‍ഹത്തിന് 56 കോടി ഇന്ത്യന്‍ രൂപയ്ക്ക് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. ഏവരേയും മോഹിപ്പിക്കുന്ന 1 ന് വേണ്ടി പലരും രംഗത്തുവന്നെങ്കിലും സ്വന്തമാക്കാനുള്ള ഭാഗ്യം 32 കാരനായ അബ്ദുള്ളയ്ക്കായിരുന്നു.ഒന്നാം നമ്പര്‍ ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അബ്ദുള്ള പറഞ്ഞു.

car

എന്നാല്‍ ഏവരെയും അദ്ഭുതപ്പെടുത്തിയാണ് ഒന്നാം നമ്പര്‍ ദുബായ് ഷെയ്ഖിന് സമ്മാനിക്കാനുള്ള തീരൂമാനം അറിയിച്ചത്. അബുദാബി പോലീസും എമിറേറ്റ്‌സ് ഓക്ഷനും ചേര്‍ന്നാണ് എമിറേറ്റ്‌സ് പാലസില്‍ ലേലം സംഘടിപ്പിച്ചത്.

English summary
Abdullah Al Mahri, a 32-year-old Emirati in Abu Dhabi, just got his hands on the exclusive number 1 vanity number plate for a whopping Dh31 million. I am very proud and happy to get number 1, Al Mahri told reporters after the auction of distinguished number plates on Saturday evening at Emirates Palace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X