കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖല ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ആഗോള വിപണയില്‍ എണ്ണ വില കുറയുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയില്‍. ഈ നില തുടര്‍ന്നാല്‍ ജിസിസി രാഷ്ട്രങ്ങളില്‍ കുവൈത്ത് ഉള്‍പ്പടെ പല രാഷ്ട്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പു കുത്തും. ഇതോടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സ്ഥിതിയും കഷ്ടത്തിലാകും.

ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തിന്റെ പ്രധാന പങ്കും ലഭിയ്ക്കുന്നത് എണ്ണയില്‍ നിന്ന് തന്നെയാണ്. അതിനാല്‍ ഓയില്‍ വില ഇടിയുന്നത് സാമ്പത്തിക സ്ഥിതിയെ വഷളാക്കും. പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനാകട്ടെ സമയെമടുക്കും. എന്നിരുന്നാല്‍ പോലും എണ്ണയില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനം ലഭിച്ചുകൊള്ളണമെന്നുമില്ല.

Kuwait

അനിവാര്യമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഈ അവസ്ഥയെ മറി കടക്കുമെന്നും കുവൈത്ത് ധനകാര്യമന്ത്രി അനസ് അല്‍ സലേഹ് പറഞ്ഞു. എണ്ണവില കുറയുന്നത് രാജ്യത്തെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് എണ്ണ വില ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

ആഗോള വിപണയില്‍ എണ്ണ വിലയില്‍ ഉണ്ടായ ഇടിവ് ജിസിസി രാജ്യങ്ങളിലെ ജിഡിപി നിരക്കില്‍ എട്ട് ശതമാനത്തോളം ഇടിവ് വരുത്തുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പറയുന്നു. പെട്രോളിനും ഡീസലിനും ഉള്‍പ്പടെയുള്ള സബ്സിഡി പിന്‍വലിച്ച് അധിക ബാധ്യത ഒഴിവാക്കാനുള്ള നീക്കത്തെപ്പറ്റി അധികൃതര്‍ ആലോചിയ്ക്കുന്നുണ്ട്.

എണ്ണവില ജിസിസി രാഷ്ട്രങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളുടെ ഭാവിയും സുരക്ഷിതമാകില്ലെന്നൊരു ആശങ്കയും നില നില്‍ക്കുന്നു. പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ജയപരാജയമാകും ജിസിസി രാഷ്ട്രങ്ങളുടെ ഭാവി നിര്‍ണയ്ക്കുക.

English summary
Gulf Arab oil exporters face inevitable spending cuts as weak oil prices cloud their economic outlook, Kuwaiti Finance Minister Anas Al Saleh said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X