കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി... രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിന് അന്ത്യം

Google Oneindia Malayalam News

മസ്‌കറ്റ്: പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ഒടുവില്‍ ജയില്‍ മോചിതനായി. എണ്ണക്കമ്പനി അഴിമതി കേസില്‍ കുടുങ്ങിയ ഗള്‍ഫാര്‍ മുഹമ്മദാലി രണ്ട് വര്‍ഷമായി മസ്‌കറ്റിലെ ജയിലില്‍ ആയിരുന്നു.

റംസാന്‍ വ്രതത്തിന് നല്‍കിയ പൊതുമാപ്പിലാണ് ഗള്‍ഫാര്‍ മുഹ്ഹദലി എന്നറിയപ്പെടുന്ന പി മുഹമ്മദി രക്ഷപ്പെട്ടത്. ഭാരത സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം വരെ ലഭിച്ചിട്ടുള്ള വ്യവസായിയാണ് ഗള്‍ഫാര്‍.

ഇതിന് മുമ്പ് സമാനമായ മറ്റൊരു കേസിലും മുഹമ്മദലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആ കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്.

അഴിമതി കേസ്

അഴിമതി കേസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ കേസില്‍ 2013 ന്റെ അവസാനത്തില്‍ തന്നെ മുഹ്മദലിയ്‌ക്കെതിരെ കോടതി ഉത്തരവുണ്ടായിരുന്നു.

 മൂന്ന് വര്‍ഷം തടവ്

മൂന്ന് വര്‍ഷം തടവ്

അന്ന് മൂന്ന് വര്‍ഷം തടവും ഒമ്പതര കോടി രൂപ പിഴയും ആയിരുന്നു കോടതി വിധിച്ചത്. ഈ കേസില്‍ ഗള്‍ഫാര്‍ ജാമ്യം നേടിയിരുന്നു.

എംഡി സ്ഥാനം രാജിവച്ചു

എംഡി സ്ഥാനം രാജിവച്ചു

ആദ്യത്തെ കേസില്‍ വിധി വന്നപ്പോള്‍ തന്നെ ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ എംഡി സ്ഥാനത്ത് നിന്ന് മുഹമ്മദലി രാജിവച്ചിരുന്നു.

15 വര്‍ഷം തടവ്

15 വര്‍ഷം തടവ്

ആദ്യത്തെ കേസിന്റെ വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസില്‍ വിധി വന്നത്. 15 വര്‍ഷം തടവും 1.7774 മില്യണ്‍ റിയാല്‍ പിഴയും ആയിരുന്നു ശിക്ഷ.

ജാമ്യം കിട്ടിയില്ല

ജാമ്യം കിട്ടിയില്ല

2014 മാര്‍ച്ചില്‍ ആയിരുന്നു ഈ കേസില്‍ വിധി വന്നത്. വന്‍ സ്വാധീനം ഉപയോഗിച്ചെങ്കിലും ഈ കേസില്‍ ഗള്‍ഫാറിന് ജാമ്യം ലഭിച്ചില്ല.

രണ്ട് വര്‍ഷം ജയിലില്‍

രണ്ട് വര്‍ഷം ജയിലില്‍

ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒമാനിലെ ജയിലില്‍ അടച്ചത്. രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇപ്പോള്‍ മോചനം ലഭിച്ചിരിയ്ക്കുന്നത്.

തൃശൂര്‍ക്കാരന്‍

തൃശൂര്‍ക്കാരന്‍

തൃശൂര്‍ തളിക്കുളം സ്വദേശിയാണ് മുഹമ്മദലി. 1972 ല്‍ ആണ് ഇദ്ദേഹം ഒമാനില്‍ എത്തുന്നത്.

ഗള്‍ഫാര്‍

ഗള്‍ഫാര്‍

ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി തുടങ്ങിയതിന് ശേഷം ആണ് ഗള്‍ഫാര്‍ മുഹമ്മദലി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ഒന്നാം നമ്പര്‍

ഒന്നാം നമ്പര്‍

ഒമാനിലെ ഒന്നംകിട കമ്പനികളില്‍ ഒന്നായി ഗള്‍ഫാര്‍ സ്ഥാപനം വളര്‍ന്നു. സ്വകാര്യമേഖലയില്‍ ഒമാനില്‍ ഏറ്റവും അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നത് ഗള്‍ഫാര്‍ കമ്പനി ആയിരുന്നു.

എത്രയുണ്ടായിരുന്നു ആസ്തി

എത്രയുണ്ടായിരുന്നു ആസ്തി

ജയിലില്‍ പോകുന്നതിന് മുമ്പ് 950 മില്യണ്‍ അമേരിക്കന്‍ ഡോര്‍ ആയിരുന്നു ഗള്‍ഫാര്‍ മുഹമ്മദ് അലിയുടെ ആസ്തി.

ഇസ്ലാമിക് ബാങ്കിങ്

ഇസ്ലാമിക് ബാങ്കിങ്

കേരളത്തില്‍ ഇസ്ലാമിക് ഫിനാന്‍സ് സംരഭമായ അല്‍ബറക ഫിനാന്‍സിന്റെ സ്ഥാപകനായിരുന്നു ഗള്‍ഫാര്‍ മുഹമ്മദലി

പ്രവാസി ഭാരതീയ സമ്മാന്‍

പ്രവാസി ഭാരതീയ സമ്മാന്‍

2004 ല്‍ രാഷ്ട്രം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ഗള്‍ഫാറിനെ ആദരിച്ചിട്ടുണ്ട്.

English summary
Gulfar Mohamed Ali released from Muscat jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X