കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുവളളി സൂപ്പര്‍ ലീഗില്‍ ഗട്ട്‌സോ സ്‌പോര്‍ട്‌സ് ജേതാക്കള്‍

Google Oneindia Malayalam News

ദുബായ്: ദുബായിയില്‍ സംഘടിപ്പിച്ച ഒന്നാമത് കൊടുവളളി സൂപ്പര്‍ ലീഗ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഗട്ട്‌സോ സ്‌പോര്‍ട്‌സ് കൊടുവളളി ജേതാക്കളായി. ലൈറ്റ്‌നിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കൊടുവളളിയുടെ ദുബായ് ചാപ്റ്ററും കൊടുവളളി പ്രവാസികൂട്ടവും ചേര്‍ന്നാണ് ദുബായ് അല്‍ മംമ്‌സാര്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്കാണ് ഗട്ട്‌സോ സ്‌പോര്‍ട്‌സ് എതിരാളികളായ എന്‍. എല്‍.എസ്.സി നെല്ലാങ്കണ്ടിയെ പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കമ്മറ്റി ചെയര്‍മാന്‍ ലൈസ് എംപിസി നിര്‍വ്വഹിച്ചു. വേളാട്ട് മുഹമ്മദ് സ്വാഗത പ്രസംഗം നടത്തി. ശിഹാബ് നെല്ലാങ്കണ്ടി അധ്യക്ഷനായ ചടങ്ങില്‍ മുഹമ്മദ് തങ്ങള്‍സ്, മേപ്പോയില്‍ മുഹമ്മദ്, നാസര്‍ മുളളമ്പലം, മൊയ്തീന്‍ നെല്ലാങ്കണ്ടി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

img-2533

സി.കെ നാസിര്‍ നന്ദി പറഞ്ഞു. യുഎഇ ദേശീയ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബക്കിദ് സാദ്, അദ്‌നാന്‍ മുസയ്യിദ്, എ.കെ. ഫൈസല്‍, എ.കെ മുസ്തഫ തുടങ്ങിയ മുഖ്യാതിഥികള്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. എന്‍. എല്‍.എസ്.സി നെല്ലാങ്കണ്ടി റണര്‍ അപ്പും, മെട്രിക്‌സ് ദുബായ് സെക്കന്റ് റണ്ണറപ്പുമായി. മികച്ച കളിക്കാരനായി മെട്രിക്‌സ് ദുബായിലെ അബ്ദുറഹിമാനും, മികച്ച ഗോള്‍ കീപ്പറായി മെട്രിക്‌സ് ദുബായിയുടെ സക്കീര്‍ ഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു.

img-2536

ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഗട്ട്‌സോ സ്‌പോര്‍ട്‌സിലെ ജലാലിനും ഫെയര്‍ പ്ലേയ്ക്കുളള പുരസ്‌കാരം ഫോര്‍സ പരപ്പന്‍ പോയിലിനും സമ്മാനിച്ചു. നാട്ടിലെ സെവന്‍സ് ഗ്യാലറികളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നൂറുകണക്കിന് കാണികളാണ് ആരവങ്ങളുമായി ദുബായിലെ ടൂര്‍ണ്ണമെന്റ് വീക്ഷിക്കാനെത്തിയത്. കാണികള്‍ക്കായി കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് എല്‍ ഇ ഡി ടിവി അടക്കമുളള സമ്മാനങ്ങളും വിതരണം ചെയ്തു. ഷംസു മുഗള്‍, ഷമീര്‍ മേപ്പോയില്‍, യൂസഫ് വനിത, ഹനീഫ മിഗ്‌നാസ്, റഖ്വീബ്, അന്‍വര്‍, തങ്ങള്‍സ് സാലി, ഷബീര്‍, ജബ്ബാര്‍ ഇ.സി, റഹീം വി. സി, അംജദ് നെല്ലാങ്കണ്ടി തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കി.

English summary
Gutso Sports won the championship trophy of Koduvally Super League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X