കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയില്‍ തീര്‍ഥാടകര്‍ നിറയുന്നു; 47000 ഇന്ത്യന്‍ ഹാജിമാര്‍ സൗദിയില്‍; 168 വിമാന സര്‍വീസ്...

Google Oneindia Malayalam News

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തകൃതി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകള്‍ സൗദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ 168 വിമാന സര്‍വീസുകളാണ് നടത്തിയത്. 47114 തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തി. ഇതില്‍ 44624 പേരും മക്കയിലാണ് ഇപ്പോഴുള്ളത്. ബാക്കിയുള്ളവര്‍ മദീനയിലാണ്. ഇവര്‍ ഹജ്ജ് സമയമാകുമ്പോള്‍ മക്കയിലെത്തും. ആദ്യം മക്കയിലെത്തുന്നവര്‍ ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശിച്ച് തിരിച്ചെത്തി ഹജ്ജ് നിര്‍വഹിക്കുകയും നാട്ടിലേക്ക് തിരിക്കുകയും ചെയ്യും. ഹജ്ജിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ എത്തുന്നവര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം മദീന സന്ദര്‍ശിച്ച ശേഷമാകും നാട്ടിലേക്ക് മടങ്ങുക.

s

ഈ വര്‍ഷം 79237 ഇന്ത്യയ്ക്കാര്‍ക്കാണ് ഹജ്ജിന് അവസരമുള്ളത്. മൊത്തം 10 ലക്ഷം പേര്‍ക്ക് സൗദി ഭരണകൂടം സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കൊവിഡ് കാരണം സൗദിയിലുള്ളവര്‍ക്ക് മാത്രമായി ഹജ്ജ് നിജപ്പെടുത്തിയിരുന്നു. സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതില്‍ അവസരമുണ്ടായിരുന്നു. 2020ല്‍ 10000 പേര്‍ക്ക് മാത്രമായിരുന്നു അവസരം. കഴിഞ്ഞ വര്‍ഷം എണ്ണം വര്‍ധിപ്പിച്ചു. ഇത്തവണ കൊവിഡ് ഭീതി അകന്നതിനാല്‍ 10 ലക്ഷം പേര്‍ക്ക് അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വിദേശങ്ങളിലും കൊവിഡ് ക്രമേണ വര്‍ധിക്കുന്നത് നേരിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രോഗനിര്‍ണയ പരിശോധനകള്‍ക്ക് ശേഷമാണ് സൗിയിലെത്താന്‍ അവസരം ലഭിക്കുക.

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണംഅമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

ഞായറാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 266000 പേര്‍ മക്കയിലും മദീനയിലുമായി എത്തിയിട്ടുണ്ടെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയില്‍ ആദ്യം സൗദിയിലെത്തുന്നവര്‍ പ്രവാചകന്റെ നഗരമായ മദീനയിലേക്കാണ് പോകുക. മദീന ഹറം സന്ദര്‍ശിച്ച ശേഷം അവര്‍ ഹജ്ജ് തുടങ്ങുന്നതിന് മുന്നോടിയായി മക്കയിലെത്തുകയാണ് പതിവ്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ടെന്റുകള്‍ നിര്‍മാണം പൂര്‍ത്തിയാകുകയാണ്. നമീറ പള്ളിയും ഒരുങ്ങിക്കഴിഞ്ഞു. ഹാജിമാരെല്ലാം അറഫ മൈതാനിയില്‍ സംഗമിക്കും. അറഫയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഹജ്ജിന്റെ പ്രതിഫലം ലഭിക്കുക എന്നാണ് വിശ്വാസം.

കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56637 പേര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. ബാക്കി ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയാണ് സൗദിയിലെത്തുന്നത്. ജൂലൈ 7ന് ഹജ്ജ് ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് മാസം ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെയാണ് ഹജ്ജ് കര്‍മങ്ങള്‍ മക്കയില്‍ നടക്കുക. ജൂലൈ 9നാകും ബലിപെരുന്നാള്‍. വിവിധ രാജ്യങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടാകാം. കേരളത്തില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ഹാജിമാര്‍ പുറപ്പെട്ടത്. തിരിച്ചെത്തലും അതുവഴി തന്നെയാകും.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Hajj 2022: Saudi Arabia Mecca Ready For Receive Pilgrimage For Hajj, 47000 Indians Arrived Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X