കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ തീരുമാനം ഇസ്രായേലിന്റെ നാശത്തിന്റെ തുടക്കമെന്ന് ഹിസ്ബുല്ല; ഇസ്രായേലിനെതിരേ ഒന്നിക്കാന്‍ ആഹ്വാനം

  • By Desk
Google Oneindia Malayalam News

ബെയ്‌റൂത്ത്: ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മണ്ടന്‍ തീരുമാനം ഇസ്രായേലിന്റെ നാശത്തിന്റെ തുടക്കമാണ് ലബനാനിലെ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല. ബെയ്‌റൂത്തില്‍ നടന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിയാ അനുകൂല സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതാവ്. മേഖലയിലെ വിജയകരമായ ഇടപെടലുകള്‍ക്ക് ശേഷം ഇനി ഫലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിനെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി തന്ത്രങ്ങള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

donaldtrump

ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരക്കണക്കിന് ഹിസ്ബുല്ല പ്രവര്‍ത്തകരാണ് അണിനിരന്നത്. അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കി. ജെറൂസലേം എന്നും ഫലസ്തീന്‍ തലസ്ഥാനം, ജെറൂസലേം നമ്മുടേത് തുടങ്ങിയ ബാനറുകളുമായായിരുന്നു പ്രകടനം. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കും സര്‍ക്കാര്‍ വിരുദ്ധ വിമതര്‍ക്കുമെതിരായ സൈനിക നടപടിയില്‍ സഹകരിച്ച് വിജയകരമായി മടങ്ങിയതിന്റെ ആവേശത്തിലാണ് ഹിസ്ബുല്ല നേതാവിന്റെ പ്രഖ്യാപനം.

ദൗത്യം പൂര്‍ത്തിയാക്കി റഷ്യന്‍ സൈന്യം സിറിയയില്‍ നിന്ന് മടങ്ങുന്നുദൗത്യം പൂര്‍ത്തിയാക്കി റഷ്യന്‍ സൈന്യം സിറിയയില്‍ നിന്ന് മടങ്ങുന്നു

ഫലസ്തീനികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള അമേരിക്കയുടെ മറ്റൊരു നീക്കമാണ് ട്രംപിന്റെ ജെറൂസലേം തീരുമാനത്തിലൂടെ വ്യക്തമായതെന്നും നസ്‌റുല്ല കുറ്റപ്പെടുത്തി. അമേരിക്കന്‍ തീരുമാനത്തിനെതിരേ മുസ്ലിം ലോകത്ത് പ്രതിഷേധം പുകയുന്നതിനിടയിലാണ് ഇറാന്‍ അനുകൂല സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നാലര ലക്ഷത്തിലേറെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ കഴിയുന്ന രാജ്യമാണ് ലബനാന്‍. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തിനു ശേഷം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണിവര്‍.

മൂന്ന് പതിറ്റാണ്ട് മുമ്പ് രൂപീകൃതമായ ഹിസ്ബുല്ല ഒരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായായിരുന്നു അടുത്തകാലം വരെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ഇന്നത് മേഖലയിലെ കരുത്തരായ സൈനിക ശക്തിയായാണ് വിലയിരുത്തപ്പെടുന്നത്.

English summary
The leader of Lebanon's Hezbollah has said his group and its allies in the region would renew their focus on the Palestinian cause after what he called their victories elsewhere in the region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X