കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: വിദേശികളുടെ കുടുംബത്തിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

Google Oneindia Malayalam News

റിയാദ്: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ആശ്രിതകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധമാക്കാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇനി മുതല്‍ ഇഖാമ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് അറബ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യക്തമാക്കുന്നു.

ഫാമിലി സ്റ്റാറ്റസുള്ള ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അധിക ബാധ്യതയാകുന്നില്ല. കാരണം കമ്പനിയാണ് ഇവരുടെ ഇന്‍ഷുറന്‍സ് പണം അടയ്ക്കുന്നത്. അതേ സമയം ഭൂരിഭാഗം വരുന്ന സാധാരണ തൊഴിലാളികള്‍ക്ക് സര്‍ക്കാറിന്റെ പുതിയ നീക്കം തിരിച്ചടിയാകും.

Saudi Health Insurance

എന്തായാലും നിതാഖത്തിനു പിറകെ ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കുന്നതോടെ കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായേക്കും. കടുത്ത ശിക്ഷാ നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പലരും വീട്ടുകാരെ നാട്ടിലേക്കയയ്‌ക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇഖാമ, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തുന്നതിനാല്‍ ഈ അധിക സാമ്പത്തിക ബാധ്യതയില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കില്ല. ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത തൊഴിലാളികളുടെ ആശ്രിതര്‍ക്കായി ഇന്‍ഷുറന്‍സിന്റെ ഒരു വിഹിതം സ്ഥാപനങ്ങള്‍ തന്നെ അടയ്ക്കാന്‍ തയ്യാറായാല്‍ ഒരു പരിധി വരെ പിടിച്ചുനില്‍ക്കാനാകും. 28 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്..

English summary
Saudi Arabia has begun a process to make health insurance mandatory for the family members of all foreigners in the country, an official said Thursday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X