കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു എ ഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

  • By Siniya
Google Oneindia Malayalam News

അബുദാബി: യു എ ഇയില്‍ പരക്കെ മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും വീശുന്നുണ്ട് പ്രദേശത്തെ താപനില താഴ്ന്നിരിക്കുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ എല്ലാ എമിറേറ്റുകളിലും ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം വരെ ചിലയിടങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തു. പലയിടങ്ങളിലും ശ്ക്തമായ കാറ്റും വീശി.

ഉള്‍പ്രദേശങ്ങളില്‍ പതിനൊന്ന് ഡിഗ്രി വരെയായി താപനില താഴ്ന്നു. റാസല്‍ഖൈമയിലെ ജബല്‍ ജയ്‌സിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. ജബല്‍ ജയിസില് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

-rain.

ഇനിയും മഴ തുടര്‍ന്നേക്കുമെന്നാണ് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.

കാറ്റ് ശക്തമായി തുടരുന്നതിനാല്‍ കാഴ്ചയുടെ ദൂരപരിധിക്ക് കുറവ് വരും. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
heavy rain in U A E,weather report, it warn to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X