കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ കനത്ത മഴ തുടരുന്നു; ഗതാഗതം മന്ദഗതിയിലായി, ജാഗ്രതാ നിര്‍ദ്ദേശം

പര്‍വത പ്രദേശങ്ങളില്‍ താപനില 3 ഡിഗ്രി വരെ താഴ്ന്നു. മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഗ്ലോബല്‍ വില്ലേജ് അടച്ച നിലയിലാണ്.

Google Oneindia Malayalam News
rain

അബുദാബി: യു എ ഇയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇനി വരുന്ന ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളും വെള്ളത്തിനടിയിലാണ്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്. ഷാര്‍ജ സുഹൈല്‍, അല്‍ഖോറോസ്, റാസല്‍ഖൈമയിലെ അല്‍ഗായില്‍, ഫുജൈറയിലെ അല്‍ഹന്‍യ, ദുബായിലെ അല്‍ഖവാനീജ്, ഉമ്മുല്‍ഖുവൈനിലെ അല്‍ റാഷിദിയ, അബുദാബിയിലെ മുഷ്‌റിഫ്, അല്‍ഐന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

ദുബായി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇനി വരുന്ന രണ്ട് ദിവസങ്ങളിലും തണുപ്പുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മഴ, ദുബായിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലെ സ്‌കൂളുകള്‍ 2 ദിവസമായി ഓണ്‍ലൈന്‍ ക്ലാസിലേക്കു മാറിയിരുന്നു.

പര്‍വത പ്രദേശങ്ങളില്‍ താപനില 3 ഡിഗ്രി വരെ താഴ്ന്നു. മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഗ്ലോബല്‍ വില്ലേജ് അടച്ച നിലയിലാണ്. ഇന്നലെ ഗ്ലോബല്‍ വില്ലേജ് തുറന്നെങ്കിലും സന്ദര്‍ശകര്‍ കുറവായിരുന്നു. തടാകങ്ങള്‍ നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളത് കൊണ്ട് താഴ്ന്ന പ്രദേശങ്ങളില്‍ പോകരുതെന്നും പ്രക്ഷ്ബുധമായ കടലില്‍ കുളിക്കാനിറങ്ങരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

English summary
Heavy rains continue in UAE; Traffic is slow and authority issue alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X