കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹയിലെ ഹമദ് വിമാനത്താവളം വരവേറ്റത് 12 കോടി യാത്രക്കാരെ

  • By Desk
Google Oneindia Malayalam News

ദോഹ: പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വരവേറ്റത് 12 കോടി യാത്രക്കാരെ. ഉദ്ഘാടന ദിവസമായ 2014 മെയ് 27 മുതല്‍ 2017 ഡിസംബര്‍ അവസാനം വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം 19 ലക്ഷം ടണ്‍ ചരക്കുകള്‍ വിമാനത്താവളത്തിലൂടെ കടന്നുപോയതായും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2016നെ അപേക്ഷിച്ച് 14.52 ശതമാനം വര്‍ധനയാണ് ചരക്ക് നീക്കത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്.

ഒട്ടകങ്ങളിലെ അല്‍ഭുതമായി ബിന്‍ത് ശഹീന്‍; ദുബയ് കിരീടാവകാശിയുടെ സ്വന്തം ഒട്ടകംഒട്ടകങ്ങളിലെ അല്‍ഭുതമായി ബിന്‍ത് ശഹീന്‍; ദുബയ് കിരീടാവകാശിയുടെ സ്വന്തം ഒട്ടകം

2017ലെ ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അല്‍പം കുറവുണ്ടായി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധമായിരുന്നു കാരണം. എന്നാല്‍ രണ്ടാം പകുതിയില്‍ ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തില്‍ 3.75 ശതമാനം വര്‍ധനയുണ്ടായെന്നും അധികൃതര്‍ പറഞ്ഞു. കാലവിളംബമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഹമദ് വിമാനത്താവളത്തിന്. ഓണ്‍ടൈം പെര്‍ഫോമന്‍സില്‍ 85.41 ശതമാനമെന്ന നേട്ടത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

hamad

വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാരെ എത്തിക്കുന്നതില്‍ ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും വലിയ പങ്കാണ് വഹിച്ചത്. 10 കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുതുതായി തുടങ്ങാനായതും ഖത്തര്‍ ടൂറിസം അതോറിറ്റി 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വിസയില്ലാതെ സന്ദര്‍ശനാനുമതി നല്‍കിയതും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ സഹായകമായെന്ന് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. ഒമാനിലെ സലാം എയര്‍, ഇന്ത്യയില്‍നിന്നുള്ള ഇന്‍ഡിഗോ, കുവൈത്തിലെ അല്‍ വത്തനിയ്യ എയര്‍ലൈന്‍സ്, ജസീറ എയര്‍വേയ്സ്, ബംഗ്ലാദേശിലെ റീജന്റ് എയര്‍വേയ്സ്, യുഎസ് ബംഗ്ല എന്നിവ 2017ല്‍ ഹമദ് വിമാനത്താവളില്‍നിന്ന് സര്‍വീസ് തുടങ്ങിയതും വലിയ നേട്ടമായി. ഇവയില്‍ പലതും ബജറ്റ് എയര്‍ലൈനുകളാണെന്നതിനാല്‍ എല്ലാവിധ യാത്രക്കാരെയും വിമാനത്താവളത്തിലേക്കാകര്‍ഷിക്കാന്‍ ഇത് സഹായകമായി. ലോകത്തിലെ ദ്രുതഗതിയില്‍ വളരുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
English summary
hia welcomed 120 million passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X