കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഭരണകര്‍ത്താക്കള്‍ക്കുളള മോദിയുടെ അധിക പ്രശംസ സ്വന്തം പ്രതിഛായ മാറ്റിയെടുക്കാനായിരിക്കുമോ?

  • By Desk
Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ ഗുജറാത്തിലടക്കം നടന്ന വംശിയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച നേതാവാണ് മോദിയെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന ആര്‍എസ്സ്എസ്സ്‌സംഘപരിവാര്‍ സംഘടനകളുടെ നേതാവ് കൂടിയാണ് മോദിയെന്നുമാണ് അറബ് നാടുകളിലുള്ളവര്‍ക്ക് പൊതുവെ മോദിയെ കുറിച്ചുള്ള കാഴ്ചപ്പാട്.

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തി നില്‍ക്കുന്ന തന്റെ പ്രതിഛായ ഇത്തരം ചില സംഭവങ്ങളുടെ പേരില്‍ കളങ്കപ്പെട്ടിട്ടുണ്ടെന്ന് മോദിക്ക് ആരെക്കാളും നന്നായി അറിയാം. ഇതു മാറ്റിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു മുസ്ലീം രാഷ്ട്രത്ത് പൊതുവേദിയില്‍ സംസാരിക്കാന്‍ കിട്ടിയ അവസരം അദ്ധേഹം മികച്ച രീതിയില്‍ മുതലാക്കിയെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

pm-modi-11

പ്രസംഗത്തിന്റെ ആദ്യ പതിനഞ്ച് മിനിറ്റിലും ഇവിടത്തെ ഭരണകര്‍ത്താക്കളെ വാനോളം പുകഴ്ത്താനും പ്രശംസിക്കാനും മോദി പ്രതേകം ശ്രദ്ധിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തന്റെ പ്രസംഗം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ക്രിത്യമായി മോദിക്കറിയാം. മതം നോക്കാതെ വ്യക്തികളെയും ജനങ്ങളേയും സ്‌നേഹിക്കുന്ന നേതാവാണ് താനെന്ന പ്രതിഛായ അറബ് മേഖലയില്‍ സ്രിഷ്ടിച്ചെടുക്കാനുള്ള മോദിയുടെ ശ്രമം ഒരു പരിധി വരെ വിജയിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ജനങ്ങളുടെ എണ്ണവും പ്രസംഗത്തിനിടയില്‍ കിട്ടിയ നിറഞ്ഞ കൈയ്യടിയും ഇതിനു ഉദാഹരണമായി കരുതുന്നത്.

ഇതു മോദിയുടെ മനംമാറ്റത്തിനുള്ള ആത്മാര്‍ഥ ശ്രമമാകട്ടെ എന്നാണ് ഇന്ത്യയിലെ മതേതര വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍ ഒരു പൊതുവേദിയില്‍ 125 കോടി ജനങ്ങളുടെ പ്രതിനിധിയായ ഇന്ത്യന്‍ പ്രധാനമന്ത്രി അമ്പല നിര്‍മ്മാണത്തിന് അബുദാബിയില്‍ സ്ഥലം അനുവദിച്ചെന്ന കാര്യം മതേതര ചിന്താകതിയുള്ള പ്രവാസികളായ ജനങ്ങളോട് വിളിച്ചു പറഞ്ഞത് ഒട്ടും ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ഹിന്ദുത്വ അജണ്ട ഒന്നു കൂടി മറനീക്കി പുറത്തുവന്നെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

English summary
Highlights of PM Modi's Dubai speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X