കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് വന്‍തിരിച്ചടി..!! വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള വിമാനനിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. വേനലവധിക്കാലം മുന്നില്‍ക്കണ്ടാണ് വിമാനക്കമ്പനികളുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേയും ഗള്‍ഫ് നാടുകളിലേയും വേനലവധിക്കാലമാണ് വരാന്‍ പോകുന്നത്. ഇതോടെ അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര പദ്ധതിയിട്ട മലയാളികള്‍ വെട്ടിലായിരിക്കുകയാണ്.

Read Also: വിമാനം കത്തിയമര്‍ന്നു..!! യാത്രക്കാര്‍ നൂറ്റിനാല്‍പ്പത്തിയൊന്നു പേര്‍..!! ഞെട്ടിക്കുന്ന വീഡിയോ..!!

Read Also: ശശീന്ദ്രന്റെ ആ വീക്ക്‌നെസ്സ് ഉള്ള മറ്റ് മന്ത്രിമാരും..!! ഫോണുകള്‍ ചോര്‍ത്തി..!!യുവതിക്ക് ഒത്താശയും!!

Read Also: കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

പ്രവാസികൾക്ക് തിരിച്ചടി

കേരളത്തില്‍ രണ്ട് മാസത്തോളം നീളുന്ന വേനലവധിക്കാലത്താണ് പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് വരാറുള്ളത്. ഈ സമയത്ത് വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

തീർത്ഥാടകരും വെട്ടിൽ

നിശ്ചയിച്ച തീയ്യതികളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും ഒപ്പം നിരക്ക് വര്‍ധനയും മലബാറിലെതടക്കം ഉമ്ര തീര്‍ത്ഥാടകരെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ മെയ് രണ്ടാം വാരം വരെയുള്ള ടിക്കറ്റുകള്‍ക്കാണ് വിമാനക്കമ്പനികള്‍ ഫുള്‍ ഫെയര്‍ ഈടാക്കുന്നത്.

വിലയിൽ വൻവർധന

സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക് അടുത്ത ആഴ്ചമുതല്‍ മുപ്പതിനായിരം രൂപയ്ക്ക് മുകളിലാണ്. പന്ത്രണ്ടായിരം രൂപ മുതലാണ് നിലവിലുള്ള ടിക്കറ്റ് നിരക്ക്. ഇതേ പോലെത്തന്നെ ഖത്തറിലേക്കും ദുബായിലേക്കും ഉള്ള ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ട്.

മൂന്നിരട്ടിക്കും മേലെ

എട്ടായിരം രൂപ മുതല്‍ ലഭിച്ചിരുന്ന ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ ഇനി ഇരുപത്തിനാലായിരത്തിന് മുകളില്‍ മുടക്കണം. ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിക്ക് മുകളിലാണ് ഉയര്‍ത്തിയിരിക്കുന്നത്.

യാത്ര അവതാളത്തിൽ

കേരളത്തില്‍ വേനലവധി തുടങ്ങുന്നതോടെ ഗള്‍ഫിലേക്ക് അവധിക്കാല യാത്രകള്‍ നടത്തുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ ഏറെയുണ്ട്. അതുപോലെത്തന്നെ ഗള്‍ഫ് നാടുകളില്‍ കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്ക് വരുന്നതും ഈ സമയത്താണ്. വിമാന നിരക്ക് കൂട്ടിയത് മിക്കവരുടെ യാത്രയേയും അവതാളത്തിലാക്കിയേക്കും.

English summary
Huge hike in flight ticket rate will trouble NRIs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X