• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് സഅദിയ്യാ റമളാൻ പ്രഭാഷണം വ്യാഴാഴ്ച

ദുബായ്: ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് പരിപാടികളുടെ ഭാഗമായി പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ നൗഫൽ സഖാഫി കളസ മെയ് മുപ്പത്തി ഒന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ഊദ് മേത്ത ലത്തീഫ ഹോസ്പിറ്റലിന്ന് സമീപമുള്ള അൽ വസൽ ക്ലബ് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. സന്തുഷ്ട കുടുംബം എന്നതാണ് വിഷയം. ദുബായ് ജാമിഅ സഅദിയ്യ ഇന്ത്യൻ സെൻററിൻറെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം. ഖുർആൻ അവതരിക്കപ്പെട്ട മാസമായ വിശുദ്ധ റമളാനിൽ ഖുർആൻ സന്ദേശങ്ങളുടെ പ്രചരണത്തിന്നും പഠനം പ്രോൽസാഹിപ്പിക്കുന്നതിന്നുമായി ദുബായ് ഗവൺമെൻറ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുർആൻ അവാർഡ് പരിപാടികൾ.

കഴിഞ്ഞ അഞ്ച് വർഷമായി ജാമിഅ സഅദിയ്യ ഇന്ത്യൻ സെൻററിൻറെ പങ്കാളിത്തം ഹോളി ഖുർആൻ മലയാള പ്രഭാഷണ വേദിയിൽ സജീവമാണ്. ഇത്തവണ പ്രഭാഷണം നിർവഹിക്കാൻ എത്തുന്ന നൗഫൽ സഖാഫി കളസ മലയാളം, കന്നട ഭാഷകളിൽ ശ്രദ്ധേയനായ പ്രഭാഷകനും യുവ പണ്ഡിതനുമാണ്. കർണാകയിലെയും കേരളത്തിലെയും മുസ്ലിം ആത്മീയ നേതാക്കളിൽ പ്രമുഖനും സഅദിയ്യ വൈസ് പ്രിൻസിപ്പളുമായ ശൈഖുനാ ബേക്കൽ ഇബ്രാഹിം മുസ്ലിയാർ മുഖ്യാതിഥിയായി പങ്കെടുക്കും. സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും പ്രമുഖ സയ്യിദുമായ സൈനുൽ ആബിദീൻ മുത്തുക്കോയ അൽ അഹ്ദൽ കണ്ണവം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സാരഥികളായിരുന്ന താജുൽ ഉലമാ സയ്യിദ് അബ്ദു റഹ്മാൻ ഉള്ളാൾ തങ്ങൾ, നൂറുൽ ഉലമാ എം. എ. അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്നിവരുടെ മേൽ നോട്ടത്തിൽ സ്ഥാപിതമായ, കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി കാസറഗോഡ് ജില്ലയിൽ പ്രവർത്തിച്ച് വരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിൻറെ കീഴിൽ ദുബായ് മതകാര്യ വകുപ്പിന്റെ അനുമതിയോടെ നാൽപത് വർഷത്തോളമായി പ്രവർത്തിക്കുന്ന മത വൈജ്ഞാനിക സാംസ്‌കാരിക സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇന്ത്യൻ സെൻറർ. ദുബായ് ഖിസൈസിലെ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രൈമറി സെക്കൻഡറി തലങ്ങളിലുള്ള മദ്‌റസകൾ, മതപഠന ക്ലാസുകൾ, ഫാമിലി ഗൈഡൻസ്, ഖുർആൻ പാരായണ വിശദീകരണ ക്ലാസുകൾ, ഉംറ സർവീസ് ഹദീസ് പഠന കോഴ്‌സുകൾ, അറബീ ഇംഗ്ലീഷ് ഭാഷാ ക്ലാസുകൾ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദുബൈയിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് ഔഖാഫിൻറെ പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങളും മത പഠന ക്ലാസുകളും സഅദിയ്യയുടെ കീഴിൽ നടന്ന് വരുന്നു. കൂടാതെ റമളാനിൽ വർഷങ്ങളായി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിൽ നൂറ് കണക്കിന്നാളുകൾ പങ്കെടുക്കുന്നു. ഹോളി ഖുർആൻ പരിപാടി ശ്രവിക്കാൻ എത്തുന്നവർക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹന സമ്പന്ധമായ വിവരങ്ങൾ 050-7759362 എന്ന നമ്പറിൽ ലഭിക്കും. സഅദിയ്യ, ഐ സി എഫ്. രിസാല, കെ സി എഫ് ഘടകങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിപാടിയിൽ ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രതിനിധികൾക്ക് പുറമെ യു എ ഇ ഗവർമെൻറ് പ്രതിനിധികൾ, സാദാത്തുക്കൾ, പണ്ഡിതൻമാർ, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖർ, പ്രാസ്ഥാനിക നേതാക്കൾ തുടങ്ങിയവർ അതിഥികളായി സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് ത്വാഹാ ബാഫഖി അസ്സഖാഫി, സഅദിയ്യ സെൻറർ മാനേജർ അഹ്മദ് മുസ്ലിയാർ മേൽപറമ്പ്, സഅദിയ്യ സെക്രട്ടറി അമീർ ഹസ്സൻ ഉള്ളാൾ, സ്വാഗത സംഘം കൺവീനർ യഹ്‌യ സഖാഫി ആലപ്പുഴ,സിറാജ് അബ്ദുല്ല ഹാജി, സലീം ആർ.ഇ.സി., അനീസ് തലശ്ശേരി, ജലീൽ നിസാമി എരുമാട് എന്നിവർ സംബന്ധിച്ചു.

English summary
holy quran award sadiya ramadan speech on thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more