കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ പുസ്തകോത്സവത്തിൽ മാധ്യമ പ്രവർത്തകർക്ക് ആദരം; വൺഇന്ത്യയും ആദരം ഏറ്റുവാങ്ങി

Google Oneindia Malayalam News

ഷാർജ: മുപ്പത്തിയാറാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാധ്യമ പ്രവർത്തകർക്ക് ആദരം. പുസ്തകോത്സവത്തിൻറെ അവസാന ദിവസം മീഡിയാ റൂമിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മാധ്യമ പ്രവർത്തകർക്ക് അവാർഡ് സമ്മാനിച്ചത്. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ അമീരിയാണ് മാധ്യമ പ്രവർത്തകർക്കുള്ള പ്രശംസാ പത്രം കൈമാറിയത്.

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണതിന്റെ ചരിത്രം.. എല്ലാം വിശദമായി!!കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണതിന്റെ ചരിത്രം.. എല്ലാം വിശദമായി!!

ലോകത്തെ ഏറ്റവും വലിയ മുന്നാമത്തെ പുസ്തകോത്സമായി ഷാർജ ബുക്ക് ഫെയറിന് മാറാൻ സാധിച്ചത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് അമീരി അഭിപ്രായപ്പെട്ടു. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാത്യകയാകുന്ന കാഴ്ച നേരിൽ കാണ്ട് ബോധ്യപ്പെടാൻ മാധ്യമങ്ങൾക്ക് സാധിച്ചതായി അമീരി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഏതാണ്ട് പത്തിലധികം മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും പ്രശംസാ പത്രം ഏറ്റുവാങ്ങി.

oimthnaveer

മികച്ച രീതിയിൽ വാർത്തകൾ നൽകിയ വൺ ഇന്ത്യാ മലയാളത്തിനും ആദരവ് ലഭിച്ചു. വരും വർഷങ്ങളിലും മാധ്യമങ്ങളുടെ മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ലഭിച്ച സഹകരണത്തിന് നന്ദി അറിയിക്കുന്നതായും മാധ്യമ വിഭാഗം മേധാവി അറിയിച്ചു.

English summary
Honour for media persons at Sharja Book fest; Oneindia also got honour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X