കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കോണ്‍സുലാര്‍ സേവനം നിഷേധിച്ചു; ഹജ്ജിന് അവസരം നിഷേധിക്കപ്പെട്ട് ഖത്തര്‍ പ്രവാസികള്‍

  • By Desk
Google Oneindia Malayalam News

ദോഹ: ഇത്തവണ ഖത്തറില്‍ നിന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാമെന്ന് കരുതി അവസാന നിമിഷം വരെ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നിരാശ. ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്ന് സൗദി അറേബ്യ ദോഹയിലെ എംബസി സേവനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. കോണ്‍സുലാര്‍ സേവനത്തിന്റെ അഭാവത്തില്‍ ഹജ്ജിന്റെ വാതിലുകള്‍ പ്രവാസികള്‍ക്കു മുമ്പില്‍ അടയ്ക്കപ്പെടുകയായിരുന്നു.

മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തരി സ്വദേശികള്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി സല്‍വാ അതിര്‍ത്തി സൗദി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ പ്രവാസികളുടെ കാര്യത്തില്‍ കോണ്‍സുലാര്‍ സേവനം ആവശ്യമായതിനാല്‍ അത് ലഭ്യമാക്കണമെന്ന ഖത്തറിന്റെ ആവശ്യത്തോട് സൗദി പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

haj

ചിരവൈരികളായ ഇറാന് ഈ സേവനം ലഭ്യമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അവസാന സമയത്തെങ്കിലും ഖത്തറിനും അത് അനുവദിക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.

സാധാരണഗതിയില്‍ ഹജ്ജ് ഏജന്‍സികളാണ് തീര്‍ഥാടകരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാറ്. എന്നാല്‍ ഖത്തറുമായി സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗതാഗത ബന്ധം നിരോധിച്ചതോടെ ഹജ്ജ് ഏജന്‍സികള്‍ക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ കഴിയാതെയായി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അനുകൂല തീരുമാനമുണ്ടാവണമെന്ന ഖത്തറിന്റെ നിരന്തര ആവശ്യം സൗദി അവഗണിക്കുകയായിരുന്നു.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ശാരീരികമായും സാമ്പത്തികമായും കഴിവുള്ളവര്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. അന്താരാഷ്ട്ര അവകാശമായി അംഗീകരിക്കപ്പെട്ട ഹജ്ജിനുള്ള അവകാശം ഖത്തരിലുള്ളവര്‍ക്ക് നിഷേധിക്കുന്നതിലൂടെ സൗദി ഹജ്ജിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് ഖത്തര്‍ നാഷനല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മിറ്റി കുറ്റപ്പെടുത്തി.

ഖത്തറിലെ പ്രവാസികള്‍ ഹജ്ജ് യാത്രക്കായി തങ്ങളെ ഏല്‍പ്പിച്ച പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ വിസ ലഭ്യമാവാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം തിരികെ നല്‍കുകയായിരുന്നുവെന്ന് ഹജ്ജ് യാത്ര നടത്താറുള്ള ദോഹ ഗ്രൂപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി തലവന്‍ ജുമുഅ അല്‍ കുവാരി പറഞ്ഞു. ഹജ്ജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഖത്തര്‍ ഇസ്‌ലാമിക്കാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പല തവണ ആശയ വിനിമയം നടത്തിയിരുന്നുവെങ്കിലും സൗദി മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

English summary
For the last 35 years, Mohammed Shafiq, a Qatari resident from Pakistan, has been working hard to finance his once-in-a-lifetime trip to Mecca. But his dream of performing the Hajj this year is fading fast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X