കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണം; വിമാനസര്‍വീസുകള്‍ നിര്‍ത്തി

Google Oneindia Malayalam News

ജിദ്ദ: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം വീണ്ടും. ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. എന്നാല്‍ ഡ്രോണ്‍ വിമാനത്താവളത്തിലെത്തും മുമ്പെ തകര്‍ത്തതായി സൗദി സൈന്യം അവകാശപ്പെട്ടു. ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സൗദിക്ക് നേരെ തുടര്‍ച്ചായി ആക്രമണങ്ങള്‍ നടത്തുകയാണ് ഹൂത്തി വിമതര്‍. എന്നാല്‍ ആക്രമണങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി സൈനിക വക്താവ് പറഞ്ഞു.

saudi

ഇറാന്‍ നിര്‍മിത ഖാസിഫ് അബാബീല്‍ ഇനത്തില്‍ പെട്ട ഡ്രോണ്‍ ആണിതെന്നും വിദഗ്ധര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി ചൂണ്ടിക്കാട്ടി. അതേസമയം, ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് ഹൂത്തികളുടെ ടി.വി ചാനലായ അല്‍മസീറയുടെ അവകാശവാദം. വരുംദിവസങ്ങളില്‍ സൗദിയുടെ സൈനിക-വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തുമെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച യമന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച സൗദിയുടെ സൈനിക ബുള്‍ഡോസര്‍ വെടിവച്ച് തകര്‍ത്തതായും ഹൂത്തികള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

കഴിഞ്ഞ മാസവും വിമാനത്താവളത്തിലേക്ക് ഡ്രോണ്‍ ആക്രണം നടത്തിയിരുന്നു. ഇന്നലെ നജ്റാനിലേക്കും മിസൈലാക്രമണം നടത്തുകയുണ്ടായി. ജനവാസ കേന്ദ്രത്തിന് മുകളില്‍ വെച്ചാണ് ഇന്നലെ മിസൈല്‍ തകര്‍ത്തതെന്ന് സൗദി സൈന്യം അവകാശപ്പെട്ടു. തുടര്‍ച്ചയായി ആറാം ദിനമാണ് സൗദിക്ക് നേരെ മിസൈലും ഡ്രോണും എത്തുന്നത്. നേരത്തെ ജിസാന്‍, റിയാദ്, അബഹ എന്നിവിടങ്ങളിലേക്കും ഹൂത്തികള്‍ മിസൈല്‍ ആക്രണം നടത്തിയിരുന്നു. ഇവയെല്ലാം തകര്‍ത്തുവെന്ന് സഖ്യസേന അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം യമനിലേക്ക് സഹായവുമായെത്തിയ തുര്‍ക്കി കപ്പലിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. ചെങ്കടലിലെ സ്പീഡ് ബോട്ടുകളപയോഗിച്ചായിരുന്നു ഇത്. ഈ ബോട്ടുകല്‍ സഖ്യസേന തകര്‍ത്തതിന് പിന്നാലെയാണ് വിമാനത്താവളത്തിനെതിരേ ആക്രമണമുണ്ടാവുന്നത്.

English summary
houthi attack in saudi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X