കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസും സൗദിയും യുഎഇയും യമനികളെ ഭിന്നിപ്പിക്കുന്നുവെന്ന് ഹൂത്തി നേതാവ്

  • By Desk
Google Oneindia Malayalam News

സന്‍ആ: യുഎസും സൗദിയും യുഎഇയും ചേര്‍ന്ന് പ്രാദേശിക സായുധസംഘങ്ങളെയും പ്രസിഡന്റായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെയും കൂട്ടുപിടിച്ച് യമനിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് യൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തി ആരോപിച്ചു. യമന്റെ തലസ്ഥാന നഗരമായ സന്‍ആയുടെ നിയന്ത്രണം ഹൂത്തി സൈന്യം പിടിച്ചെടുത്തതിന്റെ മൂന്നാം വാര്‍ഷികാഘോഷ വേളയില്‍ അല്‍ മസീറ ടി.വിയിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇരുരാജ്യങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് അല്‍ ഹൂത്തി രംഗത്തെത്തിയത്.

ഇമാറാത്തികള്‍ അമേരിക്കയുടെ മുഖമാണ്. യമനി ജനത കഷ്ടപ്പെടുമ്പോള്‍ യമനിന്റെ പ്രകൃതി വാതകം മോഷ്ടിച്ചുകൊണ്ടുപോവുകയാണ് യു.എം.ഇ ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു. യമനിന്റെ ഭാഗമായ പല ദ്വീപുകളിലും ഇമാറാത്തികളും അവരുടെ മറവില്‍ അമേരിക്കക്കാരും സൈനിക താവളങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സപ്തംബര്‍ 21 വിപ്ലവമെന്ന് ഹൂത്തികള്‍ വിശേഷിപ്പിക്കുന്ന സന്‍ആ പിടിച്ചടക്കലിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഹൂത്തികളാണ് തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തിയത്.

abdorabbumansourhadi


അതേസമയം, ഹൂത്തികളുടെ സഖ്യകക്ഷികളായ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അനുയായികളുമായി ഹൂത്തികള്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. റാലിയുമായി മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍ സഹകരിച്ചില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു ആഹ്ലാദവേളയില്‍ സഖ്യകക്ഷിനേതാക്കള്‍ പങ്കെടുക്കാതിരുന്നത് അവര്‍ക്കിടയിലെ വിഭാഗീയതയുടെ ആഴമാണ് വ്യക്തമാക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. സൗദിയുമായി കൂട്ടുകൂടി ഹൂത്തികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. 2015 മാര്‍ച്ചിലാണ് സൗദി സഖ്യം ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ക്കെതിരേ വ്യോമാക്രമണം തുടങ്ങിയത്. അതോടൊപ്പം യമനിനെതിരേ കടല്‍ മാര്‍ഗവും വ്യോമമാര്‍ഗവും സഖ്യം ഉപരോധിക്കുകയും ചെയ്തു. തലസ്ഥാന നഗരിയുള്‍പ്പെടെ യമനിന്റെ 40 ശതമാനത്തോളം പ്രദേശങ്ങള്‍ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. കരമാര്‍ഗമുള്ള പോരാട്ടത്തില്‍ ഏറെ മികച്ചുനില്‍ക്കുന്നതും അവര്‍ തന്നെ.

ഹൂത്തികളും സൗദി സഖ്യവും തമ്മില്‍ നാള്‍ക്കുനാള്‍ സംഘര്‍ഷങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അനുരഞ്ജന സാധ്യത കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ 10,000 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പറയന്നത്.

English summary
The leader of Yemen's Houthi group has marked with a defiant speech the eve of the third anniversary of the day his fighters stormed into the capital Sanaa. Appeaing on the Houthi-run Al Masirah TV on Wednesday, Abdel-Malek al-Houthi criticised the Saudi-led coalition opposing his forces, who control large expanses of territory and took Sanaa on what they consider
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X