കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയൻ സാംസ്കാരികോത്സവത്തിന് ദുബായിയിൽ മികച്ച പ്രതികരണം

Google Oneindia Malayalam News

ദുബായ്: കൊറിയൻ തനത് സാംസ്കാരിക പൈതൃകം വിളിച്ചോതി യുഎഇ-ലെ കൊറിയൻ എംബസിയും, മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സിന്റെയും നേതൃത്വത്തിൽ ദുബായ് ഹബ്ത്തൂർ സിറ്റിയിൽ നടക്കുന്ന കൊറിയൻ സാംസ്കാരികോത്സവത്തിനു മികച്ച പ്രതികരണം ലഭിച്ച് കൊണ്ടിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. ദുബായിലെ കൊറിയൻ കോൺസുൽ ജനറൽ ഹിയോ നമുഡുക് സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്തു.

ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ

തനത് ദക്ഷിണ കൊറിയൻ വിഭവങ്ങളുടെ രുചിമേളമായിരുന്നു വേദിയിൽ വിപുലമായ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടായിരുന്നു. കൊറിയൻ സാംസ്കാരികോത്സവം ഈ വർഷം യു.എ.യിൽ വളരെ വിപുലമായി നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു കോൺസുൽ ജനറൽ ഹിയോ നമുഡുക് പറഞ്ഞു. കൊറിയൻ ഭക്ഷ്യ ഉത്പന്നങ്ങളും, സാംസ്കാരിക പരിപാടികളും യുഎഇ നിവാസികൾക്കു മുന്നിൽ കൊണ്ടുവരാൻ സഹായിച്ച യുഎഇ ഗവൺമെന്റിനോട് ഏറേ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറിയയുടെ സാംസ്കാരിക പാരമ്പര്യം മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുക കൂടിയായിരുന്നു മേളയുടെ ലക്ഷ്യം.

dubai

വിമാനത്താവളത്തില്‍ എംആധാര്‍ മതി: പത്ത് രേഖകള്‍ വെളിപ്പെടുത്തി വ്യോമയാന മന്ത്രാലയം വിമാനത്താവളത്തില്‍ എംആധാര്‍ മതി: പത്ത് രേഖകള്‍ വെളിപ്പെടുത്തി വ്യോമയാന മന്ത്രാലയം

കൊറിയയുടെ പരന്പരാഗത മൽസര ഇനങ്ങളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഔഷധഗുണങ്ങളുള്ള കൊറിയൻ റെഡ് ജിന്സങ് ആയിരുന്നു ഭക്ഷ്യ മേളയിലെ താരം. റെഡ് ജിന്സെങ്ങിന്റെ ഗുണഗണങ്ങളെ കുറിച്ച് ക്ലാസും ഒരുക്കിയിരുന്നു. ലോകത്തെന്പാടും ശ്രദ്ധ നേടിയ ഹെർബൽ ഉൽപ്പന്നങ്ങളിലൊന്നായ റെഡ് ജിൻസിങ് പ്രേമേഹം, ഹൃദ്രോഗം, ശരീരത്തിനു പ്രതിരോധ വർധന എന്നിവ കൂടാതെ ശാരീരിക-മാനസിക ആരോഗ്യത്തിനും ഉത്തമമാണെന്നു തെളിയിച്ചിരിക്കുന്നു.

English summary
huge response for korean culture fest in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X