കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: തരം താഴ്ത്തിയ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വീണ്ടും നിയമനം

  • By Sandra
Google Oneindia Malayalam News

അബുദാബി: ജോലി നഷ്ടപ്പെടുമെന്ന ഭയത്തിനിടെ തരംതാഴ്ത്തിയ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വീണ്ടും പഴയ തസ്തകയിലേക്ക് നിയമനം. യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നൂറോളം ഇന്ത്യക്കാരായ നഴ്‌സുമാരെയാണ് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ശിക്കുന്ന യോഗ്യകള്‍ ഇല്ലെന്ന് കാണിച്ച് തരംതാഴ്ത്തിയത്. ഇന്ത്യന്‍ എംബസിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ജോലി നഷ്ടമാകുമെന്ന ഭയത്തില്‍ കഴിഞ്ഞിരുന്ന നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വീണ്ടും നിയമനം ലഭിച്ചിട്ടുള്ളത്.

 സൗദി: മെര്‍സ് ഭീഷണി, ഹര്‍ജ്ജ് തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ സൗദി: മെര്‍സ് ഭീഷണി, ഹര്‍ജ്ജ് തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാര്‍ മൂന്നര വര്‍ഷത്തെ നഴ്‌സിംഗ് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന മാനദണ്ഡം യുഎഇ നിര്‍ബന്ധമാക്കിയിരുന്നു. നിലവില്‍ യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ 1990 ന് മുമ്പ് മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. ഇവരെയാണ് രജിസ്‌റ്റേഡ്‌സ് നഴ്‌സുമാരുടെ പോസ്റ്റില്‍ നിന്ന് പ്രാക്ടിക്കല്‍ നഴ്‌സുമാരായി ആരോഗ്യമന്ത്രാലയം തരംതാഴ്ത്തിയത്.

nurse

എന്നാല്‍ ഇവരെ തല്‍സ്ഥാനത്തേക്ക് തന്നെ നിയമിക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം ഇപ്പോള്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നല്‍കിയിട്ടുള്ള ഉറപ്പ്. ഒടുവില്‍ പ്രാക്ടിക്കല്‍ നഴ്‌സുമാരുടെ തസ്തികയിലേക്കുള്ളവര്‍ക്ക് വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ മാറ്റിനല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
UAE reinstated hundreds of demoted Indian nurses after Indian embassy's interference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X