കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ ; നൂറിലധികം മലയാളി നഴ്‌സുമാരെ ആശുപത്രികളില്‍ നിന്നു പിരിച്ചു വിടുന്നു

  • By Pratheeksha
Google Oneindia Malayalam News

മസ്‌ക്കറ്റ് : സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് നൂറിലധികം മലയാളി നഴ്‌സുമാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി വിവരം. ഇതില്‍ 30 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുളളവരും ഉള്‍പ്പെടും.സലാല,മസീറ,ഖൗല തുടങ്ങിയ സ്ഥലത്തുളള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ഇതിനകം നോട്ടീസ് ലഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്.

94 ല്‍ കൊണ്ടുവന്ന വ്യവസ്ഥയുടെ ഭാഗമായുള്ള കരാറില്‍ ഒപ്പു വച്ചവര്‍ക്കു മാത്രം മുഴുവന്‍ ഗ്രാറ്റുവിറ്റിയും നല്‍കുകയും അല്ലാത്തവര്‍ക്ക് മിതമായ ആനുകൂല്യങ്ങള്‍ നല്‍കി ഒഴിവാക്കുകയാണെന്നുമാണ് പരാതി. പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയവര്‍ക്ക് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന ആരോപണവുമുണ്ട്. വളരെക്കാലത്തെ സര്‍വ്വീസുള്ളവര്‍ ആനുകൂല്യത്തിന്റെ കാര്യത്തില്‍ തീരുമാനമാവാതെ നാട്ടിലേക്കു മടങ്ങില്ലെന്നാണു പറയുന്നത്.

ഇസ്ലാം എന്നാല്‍ ഭീകരതയല്ലെന്നും എല്ലാ മതത്തിലും മൗലികവാദികളുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പഇസ്ലാം എന്നാല്‍ ഭീകരതയല്ലെന്നും എല്ലാ മതത്തിലും മൗലികവാദികളുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ

nurse-01

എന്നാല്‍ പരാതി നല്കിയാല്‍ ആനുകൂല്യങ്ങളൊന്നും കിട്ടാതിരിക്കുമെന്നഭയവും ഇവര്‍ക്കുണ്ട്. ഫിലിപ്പീന്‍സില്‍ നിന്നുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ ഒഴുക്കാണ് മലയാളികളുള്‍പ്പെടെയുളളവരെ പിരിച്ചുവിടാനുള്ള കാരണങ്ങളിലൊന്ന്. ഇവര്‍ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാന്‍ തയ്യാറാവുന്നു എന്നതാണിതിനു കാരണം.

English summary
hundreds of malayali nurses may dismiss from oman hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X