കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭാര്യമാര്‍ക്ക് അവകാശമില്ല

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും ദുബായിലെ യുവാക്കള്‍ക്ക് താമസിപ്പിയ്ക്കാമെന്ന് കോടതി വിധി. ഭര്‍ത്താവിന്റെ ബന്ധുക്കളെ വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഭാര്യമാര്‍ക്ക് അവകാശമില്ലെന്നും ദുബായ് കോടതി വ്യതമാക്കി. മാതാപിതാക്കളെ തനിയ്‌ക്കൊപ്പം താമസിപ്പിയ്ക്കുന്നതിന് വേണ്ടി ഒരു യുവാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് അനുകൂല വിധി ഉണ്ടായത്.

ഇനി മുതല്‍ ദുബായില്‍ യുവാക്കള്‍ക്ക് ഭാര്യമാരൊടപ്പം തന്നെ തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും സ്വന്തം വീട്ടില്‍ താമസിപ്പിയ്ക്കാം. രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേകം താമസം ഒരുക്കേണ്ട ആവശ്യമില്ല. ഒരു വീട്ടില്‍ തന്നെ താമസിയ്ക്കാം. എന്നാല്‍ ആദ്യഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ ബാധ്യതയാകരുതെന്ന് മാത്രം.

Boy Girl

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തനിയ്ക്ക് ശല്യമാകുന്നുവെന്നും ഭര്‍ത്താവിനൊപ്പം മറ്റൊരു വീട്ടില്‍ മാറി താമസിയ്ക്കണമെന്നും അല്ലാത്ത പക്ഷം തനിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്വദേശിയായ ഒരു യുവതിയ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച് കീഴ്‌ക്കോടതി യുവതിയ്ക്ക് അനുകൂലമായി വിധിച്ചു. ഭര്‍തൃബന്ധുക്കളെ വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിയ്ക്കണമെന്ന് ഉത്തരവിട്ടു. വിധിയ്‌ക്കെതിരെ ഭര്‍ത്താവ് മേല്‍ക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. മേല്‍ക്കോടതി കീഴ്‌ക്കോടതി വിധി റദ്ദാക്കുകയും യുവാവിന് അനുകൂലമായി വിധിയ്ക്കുകയും ചെയ്തു.

English summary
Husband has right to allow parents to live in his house.Wife cannot demand separate accommodation if arrangement doesn’t harm her or children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X