കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ കഥകള്‍ കേള്‍ക്കാന്‍ ഭയമാണ്; സലീം അഹമ്മദ്

Google Oneindia Malayalam News

ദുബായ്: ആരെങ്കിലും സിനിമയ്ക്ക് വേണ്ടി കഥകള്‍ പറയാന്‍ മുന്നോട്ട് വരുമ്പോള്‍ കേള്‍ക്കാന്‍ ഭയമാണ്, പത്തേമാരിക്കെതിരെ പ്രവാസ ലോകത്ത് നിന്ന് രണ്ട് പേര്‍ കഥാമോഷണം ആരോപിച്ച് കേസ് കൊടുത്തു എന്നാല്‍ രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയുകയും തള്ളിക്കളയുകയുമുണ്ടായി. അതില്‍ ഒരാളാണെങ്കില്‍ പ്രശസ്തമായ ഒരു കഥ അപ്പടി പകര്‍ത്തി എഴുതിയാണ് തനിക്കെതിരെ ആരോപണവുമായി വന്നതെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം അഹമ്മദ് പറഞ്ഞു.

ചിരന്തന സാംസ്‌കാരികവേദിയുടെ 15ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 25 പ്രവാസി എഴുത്തുകാരുടെ കഥകളുടെ സമാഹാരം 'പ്രവാസകഥകള്‍' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകളില്‍ അനുഭവങ്ങളുടെ തീക്ഷണത സര്‍ഗാത്മകമായി പ്രതിഫലിക്കുന്നതായി വ്ര്യത്യസ്തമായ ഒട്ടേറെ കഥാ തന്തുക്കള്‍ ഗള്‍ഫില്‍ ഇനിയും കണ്ടെത്താന്‍ കഴിയും. പ്രവാസ കഥകളിലെ കഥകള്‍ അത്തരത്തില്‍ വ്യത്യസ്തമാണ്. ഈ കഥാ സമാഹാരത്തെ ഗള്‍ഫില്‍ മാത്രമല്ല, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ലോകമലയാളി സമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും.

pathemari

എന്നാല്‍, പ്രവാസത്തിന്റെ അമ്പതാണ്ട് നീണ്ട ചരിത്രത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ശ്രമകരമായ ദൗത്യമാണ് പത്തേമാരി എന്ന സിനിമയിലൂടെ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ എക്‌സേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗ്ഗവനു കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. രാജഗിരി സ്‌കൂള്‍ അധ്യാപിക ബിനു തങ്കച്ചി പുസ്തക പരിചയം നടത്തി. യുഎഇയിലെ പ്രമുഖരായ എഴുത്തുകാരോടൊപ്പം നവാഗതര്‍ക്ക് കൂടി അവസരം കൊടുത്താണ് പ്രവാസ കഥകള്‍ പ്രസിദ്ധീകരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രവാസി എഴുത്തുകാരന്‍ ജോഷി മംഗലത്ത്, സാമ്പത്തിക വിദഗ്ധന്‍ കെ.വി.ഷംസുദ്ദീന്‍ എന്നിവരെ ആദരിച്ചു. കെ.കെ മൊയ്തീന്‍ കോയ, പി.പി. ശശീന്ദ്രന്‍, സാദിഖ് കാവില്‍, ബൈജു ഭാസ്‌കര്‍, ടി.കെ ഹാഷിക്ക്, ടി.പി സുധീഷ് കുമാര്‍, ഇ.കെ.ദിനേശന്‍, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ് , അബ്ദു ശിവപുരം,ഫൈസല്‍ മേലടി, ഗഫൂര്‍ പട്ടാമ്പി, സലിം അയ്യനത്ത്, റഫീഖ് മേമുണ്ട, അമ്മാര്‍ കുഴുപറമ്പ്, വൈ.എ.സാജിദ, ദീപ പൊന്നു മണി, പി മനോഹരന്‍, ഉണ്ണി കുലുക്കല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി.എ. നാസര്‍ സ്വാഗതവും സി.പി ജലീല്‍ നന്ദിയും പറഞ്ഞു.

English summary
Iam afraid of hearing scripts: Salim Ahammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X