കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎംസി ഇന്ത്യാ ബിസിനസ്സ് ഫെസ്റ്റ് സമാപിച്ചു

Google Oneindia Malayalam News

ദുബായ്: പത്തുമാസമായി യു എ ഇ യുടെ വിവിധ എമിറേറ്റുകളില്‍ ഐ ബി എം സി യുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന യു എ ഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റിന് അബുദാബിയില്‍ പ്രൗഢ സമാപനം. പത്തു മാസത്തിനിടയില്‍ നൂറോളം വാണിജ്യ വ്യവസായ ശില്‍പ ശാലകളും 50 ലധികം ബി ടു ബി യോഗങ്ങളും 20 പാനല്‍ ചര്‍ച്ചകളും നടത്തിയതായും അഞ്ചു ധാരണാ പത്രങ്ങളില്‍ ഒപ്പു വെച്ചതായും എം ഡി യും സി ഇ ഒ യുമായ പി കെ സജിത് കുമാര്‍ പറഞ്ഞു. ഇന്ത്യയിലും യു എ ഇ യിലും ഉള്ള നിക്ഷേപ സാധ്യതകള്‍ വിലയിരുത്തി ഇരു രാജ്യങ്ങളിലും നിക്ഷേപങ്ങള്‍ എത്താന്‍ വഴി ഒരുങ്ങിയെന്നാണ് വിശ്വാസം.

ഐ ലീഗില്‍ ബല്ലേ ബല്ലേ... ചാംപ്യന്‍മാര്‍ക്ക് കഷ്ടകാലം, ഐഎസ്എല്ലില്‍ മാത്രമല്ല, ഐ ലീഗിലും രക്ഷയില്ല

ഐ ബി എം സി യു എ ഇ മുന്‍ പരിസ്ഥിതി ,ജല മന്ത്രി ഡോ .മുഹമ്മദ് സയീദ് അല്‍ കിന്ദി ,എല്‍ ഐ സി ഇന്ത്യ അധ്യക്ഷന്‍ വിജയ് കുമാര്‍ ശര്‍മ ,റാക് ചേംബര്‍ ഓഫ് കൊമേസ് ഡയറക്ടര്‍ ഇമാദ് എഡിന്‍ ഔബിരി ,ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ജ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവി സമീര്‍ പാട്ടീല്‍ ,യു എ ഇ സി ഇ ഓ ക്ലബ് ഡോ. താരിഖ് അഹ്മദ് നിസാമി എന്നിവര്‍ക്ക് ബിസിനസ് അംബാസഡര്‍ പുരസ്‌കാരങ്ങളും ഇന്ത്യ ഐ എല്‍ ആന്‍ഡ് എഫ് എസ സെക്യൂരിറ്റിസ് സര്‍വീസ് ലിമിറ്റഡ് സി ബി വി ഹാന്‍സ്പ്രകാശ്, എച്ചന്‍ ആന്‍ഡ് ബഹനാസ് എം ഡി അദ്നാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ,ജാര്‍ഖണ്ഡിലെ റിസര്‍ച് ഓഫിസര്‍ രാജീവ് രഞ്ജന്‍ ,നെക്സ്റ്റ് ഓര്‍ബിറ്റ് സ്ഥാപകന്‍ അജയ് ജലാന്‍ ,സമാന എം ഡി ഒ എം എ റഷീദ് എന്നിവര്‍ക്ക് ബിസിനസ് എക്‌സെലന്‍സി പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

uae

ഐ ബി എം സി അധ്യക്ഷന്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹാമിദ് ,എം ഡി യും സി ഇ ഒ യുമായ പി കെ സജിത് കുമാറുമാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഇംഗ്ലീഷ് ,അറബി ഭാഷകളിലായിരുന്നു പ്രഭാഷണങ്ങള്‍. ലോകമാകെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു വാറ്റിനെക്കുറിച്ചും ജി എസ് ടി യെ ക്കുറിച്ചും ശില്‍പ ശാല നടന്നു.

English summary
IBMC india bussiness fest concluded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X