കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹിഷ്ണുതയുടെ പ്രായോഗിക വശം ഖുര്‍ആനിലൂടെ തിരിച്ചറിയുക; ഖുര്‍ആന്‍ സമ്മേളനം

Google Oneindia Malayalam News

ദുബായ്: രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അസഹിഷ്ണുത വിതച്ച് മാനവ സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കുന്ന തിന്മയുടെ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്ന വര്‍ത്തമാന യുഗത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സഹിഷ്ണുതയുടെ പ്രായോഗിക സന്ദേശം ഏറെ പ്രസക്തമാണെന്ന് ദുബായില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 13,14 തീയതികളില്‍ കോഴിക്കോട് നടക്കുന്ന രാജ്യന്തര ഖുര്‍ആന്‍ സമ്മേളനത്തിന്റെ യു.എ.ഇ. തല പ്രചരണാര്‍ത്ഥം അല്‍ റാഷിദ് ഖുര്‍ആന്‍ സ്റ്റെഡി സെന്ററാണ് മുഹൈസിന ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. സമത്വത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും അനല്‍പ സന്ദേശങ്ങള്‍

ഉപയോഗിച്ചു ചരിത്രത്തിന്റെ ഗതി മാറ്റിയ ഖുര്‍ആന്‍ എക്കാലത്തെയും വെല്ലുവിളികളെ അതിജയിച്ചത് അതിന്റെ ആശയങ്ങളുടെ ദൈവീകത കൊണ്ടാണെന്നും, അതുകൊണ്ടു തന്നെ അന്ധമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഖുര്‍ആനിന്റെ ധൈഷണികമായ പുനര്‍വായനക്ക് വിമര്‍ശകലോകം തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഖുര്‍ആനിക ആശയങ്ങളുടെ വ്യാഖ്യാനമായ പ്രവാചക വചനങ്ങളും ദൈവിക പിന്‍ബലമുള്ളതാണ്.

quranconference

അതുകൊണ്ടു തന്നെ കേവലമായ മനുഷ്യ ധിഷണയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവാചകവചനങ്ങളുടെ വ്യാഖ്യാനം നടത്തുകയും അവയുടെ തിരസ്‌കരണങ്ങള്‍ക്ക് തയ്യാറാകുകയും ചെയ്യുന്ന മുസ്‌ലിം ലോകത്ത് പ്രത്യക്ഷപ്പെടുന്ന പുതിയ പ്രവണത ഇസലാമിന്റെ മൗലിക പ്രമാണങ്ങളുടെ നിഷേധത്തിലേക്കാണ് ചെന്നെത്തുന്നത്. സ്ത്രീപുരുഷ സമ്പര്‍ക്കങ്ങളുടെയും ലിംഗ സമത്വത്തിന്റെയും വിഷയത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന ധാര്‍മ്മികതയുടെ പരിധികള്‍ ലംഘിക്കപ്പെടുന്നതാണ് ഓണ്‍ലൈന്‍ വാണിഭങ്ങളുടെയും സെക്‌സ് റാക്കറ്റുകളുടെയും കടന്നു കയറ്റങ്ങള്‍ക്ക് വേദിയൊരുക്കുന്നതെന്ന് വര്‍ത്തമാന സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ദൈവിക സന്ദേശങ്ങളുടെ പ്രായോഗികത കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

അബ്ദുല്‍ മാലിക് സലഫി, മുജാഹിദ് ബാലുശ്ശേരി, ഹുസൈന്‍ സലഫി എന്നിവര്‍ യാഥാക്രമം ഹദീസിന്റെ പ്രാമാണികത, മുഹമ്മദ് നബി (സ) ഉത്തമ മാതൃക, ഹദീസ്ഖുര്‍ആനിന്റെ വിശദീകരണം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. അല്‍റാഷിദ് ഖുര്‍ആന്‍ സ്റ്റെഡി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സലാം ആലപ്പുഴ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ശംസുദ്ദീന്‍ ഹൈദര്‍ അജ്മാന്‍ സ്വാഗതവും അനീസ് കെ.പി ക്വിസൈസ് നന്ദിയും പറഞ്ഞു.

English summary
Identify tolerance is the practical aspect of the Koran ; Quran conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X