കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍പ് മീ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

Google Oneindia Malayalam News

ദുബായ്: റേഡിയോ മീ ശ്രോതാക്കളുടെ കൂട്ടായ്മയായ ഹെല്‍പ് മീ അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പിലുള്ള 1000 പേര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. മെസ്ബാന്‍ ഹോട്ടലിന്റെ ആഭിമുഖ്യത്തില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ദുബായ് മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ദുബായ് അല്‍ അഹ്മദിയ ലേബര്‍ ക്യാമ്പില്‍ നടന്ന ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍, ദുബായ് മുനിസിപ്പാലിറ്റി ഉന്നത ഉദ്യോഗസ്ഥര്‍, മീസ്ബാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഖാദിരി, മലബാര്‍ ഗോള്‍ഡ് ആന്ഡ് ഡയമണ്ട്‌സ് സി.എസ്.ആര്‍ മാനേജര്‍ ഹംസ.കെ.എസ്, നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുത്തു.

labour-camp

വരും നാളുകളില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഹെല്‍പ് മീ നടപ്പിലാക്കുമെന്ന് റേഡിയോ മീ വാര്‍ത്താവിഭാഗം മേധാവിയും ഹെല്‍പ് മീ രക്ഷാധികാരിയുമായ ലിയോ രാധാകൃഷ്ണന്‍ പറഞ്ഞു.

labour-camp-1

ദുബായ് മുനിസിപ്പാലിറ്റിയുമായും ഹെല്‍ത്ത് അതോരിറ്റിയുമായും വിവിധ സംഘടനകളുമായും സഹകരിച്ചുള്ള പദ്ധതികളും ആലോചനയിലുണ്ടെന്ന് ലിയോ കൂട്ടിച്ചേര്‍ത്തു.

English summary
Iftar kit distributed on help me labour camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X