കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സോഷ്യല്‍മീഡിയ വഴി അനധികൃത സംഭാവന വര്‍ദ്ധിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

റിയാദ്: സോഷ്യല്‍മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള അധികൃത സംഭാവനകള്‍ സൗദിയില്‍ വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തല്‍. അസുഖബാധിതരും സഹായം ആവശ്യമുള്ള വ്യക്തികളും കുടുംബങ്ങളും ഉണ്ടെന്ന് സ്ഥാപിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ വഴിയാണ് ഇത്തരം സംഘങ്ങള്‍ പണം കൈവശപ്പെടുത്തുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലേക്കാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളില്‍ നിന്നുള്ള പണം എത്തുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തുന്നത്. ഔദ്ധ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ വഴി നടത്തുന്ന ഇത്തരം ഇടപാടുകള്‍ ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാല്‍ വ്യാജ ഐഡികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പണം പിരിവിന് യാതൊരു അടിസ്ഥാനമില്ലെന്നും പണം ആവശ്യക്കാരിലേക്ക് എത്തുകയില്ലെന്നും സൗദി മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. സിറിയ ഉള്‍പ്പെടെയുള്ള ദുരിതമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളെ മറയാക്കി റമദാന്‍ മാസത്തില്‍ ഏതെങ്കിലും കമ്പനികളോ സംഘടനകളോ സോഷ്യല്‍ മീഡിയ വഴിയോ എസ്എംഎസ്സുകള്‍ വഴിയോ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃത്യമായി നല്‍കുന്നതിന് നിയമസാധുതയുണ്ട്. ഭീകരവിരുദ്ധ ഫണ്ടിംഗ് നിയന്ത്രണം ഉള്‍പ്പെടെ സൗദിയിലെ നിയന്ത്രണങ്ങളുടെ ലംഘനമാണിത്.

donate

ലൈസന്‍സില്ലാതെ സംഭാവനകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു.
റമദാന്റെ മറവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിനുകള്‍ ജനങ്ങളെ വലിയ തുക സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുബാറക് അല്‍ഖഹ്ത്താനി പറയുന്നു.

English summary
Soudi interior ministry found illegal donations organized across social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X