കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കം

ഈ സാഹചര്യത്തില്‍ സ്ത്രീകളും സുരക്ഷാ കാര്യങ്ങളില്‍ മുന്‍പന്തിയിലുണ്ടാകണം.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും ഒരേ അളവില്‍ പ്രയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ് സര്‍ക്കാര്‍. സൗദി സൈന്യത്തിലേക്ക് സ്ത്രീകളെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചു. ഇവരെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കും. വളരെ വ്യത്യസ്തമായ തീരുമാനമാണ് ഭരണകൂടം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ആദ്യമായിട്ടാണ് സൗദിയില്‍ പട്ടാളത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. യമന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ സൗദി സൈന്യം ക്യാംപ് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പുതിയ തീരുമാനം നിര്‍ണായകമാണ്...

പ്രഖ്യാപനം വന്നു

പ്രഖ്യാപനം വന്നു

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. സൗദിയില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് വേണ്ടി നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്.

വ്യാഴാഴ്ച വരെ

വ്യാഴാഴ്ച വരെ

വ്യാഴാഴ്ച വരെയാണ് സ്ത്രീകള്‍ക്ക് അപേക്ഷ മര്‍പ്പിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്. അഭിമുഖവും പ്രത്യേക പരീക്ഷകളും നടത്തിയ ശേഷമാണ് നിയമനം.

സൗദിക്കാര്‍ മാത്രം

സൗദിക്കാര്‍ മാത്രം

സൗദിക്കാരായ സ്ത്രീകളെ മാത്രമേ സൈന്യത്തിലെടുക്കൂ. വിദേശത്തുള്ള സൗദിക്കാരെ ഇപ്പോള്‍ എടുക്കില്ലെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്തുള്ള പിതാവിനൊപ്പം താമസിക്കുന്ന സൗദി യുവതികളെയും ജോലിക്കെടുക്കും.

യോഗ്യത ഇങ്ങനെ

യോഗ്യത ഇങ്ങനെ

ഹൈസ്‌കൂള്‍ ഡിപ്ലോമായാണ് യോഗ്യതയായി വച്ചിട്ടുള്ളത്. കൂടാതെ ശക്തമായ ശാരീക ക്ഷമതയും ഉണ്ടാകണം. 25-35 വയസിനിടയിലുള്ളവരെയാണ് സൈന്യത്തിലെടുക്കുക.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ട

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ട

പരീക്ഷകളില്‍ പാസായാല്‍ അഭിമുഖമുണ്ടാകും. ശേഷം വൈദ്യപരിശോധനയും. ഇതിലെല്ലാം വിജയിക്കുന്ന യുവതികളെയാണ് സൈന്യത്തിലെടുക്കുക. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെട്ടവരെ എടുക്കില്ല.

എവിടെ നിയമനം

എവിടെ നിയമനം

സൗദിക്കാരല്ലാത്ത യുവതികളെ സൈന്യത്തിലെടുക്കില്ല. പിതാവ് സൗദിക്കാരാനാവണമെന്നതാണ് നിബന്ധന. സ്വന്തം നാട്ടില്‍ തന്നെയായിരിക്കും ആദ്യം നിയമനം ലഭിക്കുക. പിന്നീട് രാജ്യത്തിന്റെ ഏത് ഭാഗത്തും നിയോഗിക്കാം.

ഭര്‍ത്താവ് സൗദിക്കാരന്‍

ഭര്‍ത്താവ് സൗദിക്കാരന്‍

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ജോലിക്ക്് തയ്യാറാകണം. സൗദിക്കാരല്ലാത്ത പുരുഷന്‍മാരെ വിവാഹം കഴിച്ച സ്ത്രീകളെ ജോലിക്ക് എടുക്കില്ല.

ആദ്യ നിയമനം

ആദ്യ നിയമനം

ആദ്യഘട്ടത്തില്‍ സ്ത്രീകളെ സുരക്ഷിത കേന്ദ്രത്തിലായിരിക്കും നിയമിക്കുക. റിയാദ്, മക്ക, മദീന, ഖസീം, അസീര്‍, അബഹ, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം നിയമിക്കുക. പിന്നീട് വേണമെങ്കില്‍ മാറ്റാം.

താല്‍പ്പര്യം പ്രകടിപ്പിച്ചു

താല്‍പ്പര്യം പ്രകടിപ്പിച്ചു

നിരവധി സ്ത്രീകള്‍ സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ഉദ്ദേശവും ഇതിലൂടെ ഭരണകൂടത്തിനുണ്ട്.

ഒരു ലക്ഷം അപേക്ഷകര്‍

ഒരു ലക്ഷം അപേക്ഷകര്‍

നേരത്തെ പാസ്‌പോര്‍ട്ട് അതോറിറ്റിയിലെ ഒഴിവിലേക്ക് ലക്ഷക്കണക്കിന് സ്ത്രീളാണ് അപേക്ഷിച്ചത്. ജനറല്‍ ഡയറക്ട്രേറ്റ് ഫോര്‍ പാസ്‌പോര്‍ട്ട് 140 വനിതകളെ തിരഞ്ഞെടുക്കാനാണ് വിജ്ഞാപനം ഇറക്കിയത്. പക്ഷേ അപേക്ഷിച്ചത് 107000 വനിതകളാണ്.

ശൂറാ കൗണ്‍സില്‍ പറയുന്നത്

ശൂറാ കൗണ്‍സില്‍ പറയുന്നത്

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് വനിതകളെ പട്ടാളത്തിലെടുക്കുന്നത്. ഇതിന് ശൂറാ കൗണ്‍സിലിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. സൗദിയിലെ സ്ത്രീകളെ നിര്‍ബന്ധമായും സൈനിക പരിശീലനം നല്‍കണമെന്ന ശൂറാ കൗണ്‍സില്‍ അംഗം ഇഖ്ബാല്‍ ദരന്തിരി ആവശ്യപ്പെട്ടിരുന്നു.

യുദ്ധം ചെയ്യണം

യുദ്ധം ചെയ്യണം

രാജ്യം വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകളും സുരക്ഷാ കാര്യങ്ങളില്‍ മുന്‍പന്തിയിലുണ്ടാകണം. ജന്മനാടിന്റെ സുരക്ഷ എല്ലാവരുടെയും ബാധ്യതയാണ്. ഏത് തരത്തിലുള്ള ആക്രമണവും ചെറുക്കാന്‍ സ്ത്രീകള്‍ പര്യാപ്തരാവണമെന്നും ചിലപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുമെന്നും ശൂറാ കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

സമൂല മാറ്റം ഇങ്ങനെ

സമൂല മാറ്റം ഇങ്ങനെ

നേരത്തെ സൗദി പോലീസില്‍ വനിതകളെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലെത്തി മല്‍സരങ്ങള്‍ കാണാനും അവസരമുണ്ടിപ്പോള്‍. സ്വന്തമായി ബിസിനസ് തുടങ്ങാനും അനുമതി ലഭിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട. റസ്‌റ്റോറന്റുകളിലും വനിതകളെ നിമയിക്കുമെന്ന് സര്‍ക്കാര് അറിയിച്ചിട്ടുണ്ട്.

 സൗദി അറേബ്യയില്‍ 'മാര്‍ബിള്‍ മഴ'; പന്ത് രൂപത്തില്‍!! മദീനയില്‍ വ്യാപക നഷ്ടം, സ്ഥാപനങ്ങള്‍ അടച്ചു സൗദി അറേബ്യയില്‍ 'മാര്‍ബിള്‍ മഴ'; പന്ത് രൂപത്തില്‍!! മദീനയില്‍ വ്യാപക നഷ്ടം, സ്ഥാപനങ്ങള്‍ അടച്ചു

ഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റുഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റു

 എംഎം അക്ബറിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധം, മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത് എംഎം അക്ബറിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധം, മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്

English summary
In first, Saudi Arabian women can join the army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X