കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ഫുഡ്‌മേളയില്‍ ഇന്ത്യന്‍ കമ്പനിക്ക് ഗിന്നസ് റെക്കോര്‍ഡ്

  • By Anwar Sadath
Google Oneindia Malayalam News

ദുബായ്: ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് എന്ന ഫുഡ് മേളയില്‍ ഇന്ത്യന്‍ കമ്പനി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി. 550 കിലോ അരി ഒറ്റ ബാഗില്‍ നിറച്ച് ഇന്ത്യന്‍ കമ്പനിയായ KRBL ആണ് പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യാ ഗേറ്റ് ക്ലാസിക് ബസുമതി റൈസ് എന്ന പേരില്‍ ബസുമതി അരി കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് KRBL.

ദുബായ് ഫുഡ്‌മേളയിലേക്കായി ഒറ്റദിവസം ദിവസം കൊണ്ടാണ് ബാഗില്‍ അരിനിറച്ച് പ്രദര്‍ശനത്തിനെത്തിയത്. ഗിന്നസ് റെക്കോര്‍ഡ് കമ്പനിയുടെ വിശ്വാസ്യതയ്ക്കും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിനും ലഭിച്ച അംഗീകാരമായി കരുതുന്നെന്ന് കമ്പനി ഡയരക്ടര്‍ പ്രിയങ്ക മിത്തല്‍ പറഞ്ഞു. ഷോയ്ക്കു ശേഷം 550 കിലോ അരിയുടെ പാക്കറ്റ് വിവിധ റീറ്റെയില്‍ കേന്ദ്രത്തില്‍ പ്രദര്‍ശനത്തുവയ്ക്കുമെന്നും പ്രിയങ്ക അറിയിച്ചു.

guinnessworldrecord

ഇന്ത്യയിലെയും ലോകത്തിലെയും ബസുമതി അരികളില്‍ പേരുകേട്ടതാണ് ഇന്ത്യാ ഗേറ്റ് ബസുമതി. 2015ല്‍ ലോകത്തിലെ മികച്ച ബ്രാന്‍ഡ് എന്ന ബഹുമതിയും കമ്പനി കരസ്ഥമാക്കിയിരുന്നു. ഗള്‍ഫുഡ് മേളയിലൂടെ ലോകത്തിലെ പലഭാഗത്തും അരി കയറ്റുമതിയിലേക്ക് പുതിയ ചുവടുകള്‍ താണ്ടുകയാണ് കമ്പനിയുടെ ലക്ഷ്യം.

ദുബായില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 120 രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. ഭക്ഷ്യോത്പന്ന ഉത്പാതകരും വില്‍പ്പനക്കാരും അനുബന്ധ ഉപകരണ നിര്‍മ്മാതാക്കളും പാക്കിംഗ് രംഗത്തെ പ്രമുഖരുമെല്ലാം മേളയ്ക്ക് എത്തിയിട്ടുണ്ട്.

English summary
India Gate’s 550kg rice bag enters Guinness World Records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X