ഗള്‍ഫില്‍ ചുവടുറപ്പിച്ച് ഇന്ത്യ; മോദി തന്ത്രം വിജയം, ദുഖും തുറമുഖം സൈന്യത്തിന്, വിറളി പൂണ്ട് ചൈന

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഗള്‍ഫില്‍ പുതിയ തന്ത്രം പയറ്റി മോദി ചൈനക്ക് വൻ തിരിച്ചടി | Oneindia Malayalam

  ദുബായ്: ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് പര്യടനം. യുഎഇയും ഒമാനും സന്ദര്‍ശിച്ച മോദി നിര്‍ണായകമായ ചില കരാറുകള്‍ ഒപ്പുവച്ചുവെന്നാണ് വിവരം. ഇതാകട്ടെ, ഗള്‍ഫ് മേഖലയില്‍ ചൈനയും പാകിസ്താനും നടത്തുന്ന ഇടപെടലുകള്‍ക്ക് കനത്ത തിരിച്ചടിയുമാകും. ഗള്‍ഫ് മേഖല വഴി ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് കുതിക്കാനും ഇന്ത്യന്‍ സൈന്യത്തിന് പ്രദേശങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കുന്ന വിധമുള്ള കരാറുകള്‍ മോദി ഒപ്പുവച്ചു. ഒമാനിലെ തന്ത്രപ്രധാനമായ ദുഖും തുറമുഖം ഇന്ത്യന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇനി സാധിക്കും...

  ബസില്‍ മധ്യവയസ്‌കന്റെ അശ്ലീലത; വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തി, ആരും ഇടപെട്ടില്ല, വീഡിയോ

  അതിവേഗം കുതിക്കാം

  അതിവേഗം കുതിക്കാം

  പടിഞ്ഞാറന്‍ ഏഷ്യ, കിഴക്കന്‍ ആഫ്രിക്ക എന്നീ മേഖലകളിലേക്ക് ഇന്ത്യയ്ക്ക് അതിവേഗം കുതിക്കാനുള്ള ഒരു എളുപ്പവഴിയാകും ദുഖും തുറമുഖം. ഈ പ്രദേശം ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇനി ഉപയോഗിക്കാം. ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും ഒമാന്‍ ഭരണകൂടവും ഒപ്പുവച്ചു.

  40 മിനുറ്റ് മാത്രം

  40 മിനുറ്റ് മാത്രം

  ഇന്ത്യയില്‍ നിന്ന് നിഷ്പ്രയാസം എത്താന്‍ സാധിക്കുന്ന തുറമുഖമാണ് ദുഖും. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം 40 മിനുറ്റ് മാത്രം മതി ഇവിടേക്ക്. സൈന്യത്തിന്റെ ഇടപെടല്‍ ശക്തിപ്പെടുത്താന്‍ ഇതുവഴി ഇന്ത്യക്ക് സാധിക്കും.

  ചൈനയ്ക്ക് മറുപടി

  ചൈനയ്ക്ക് മറുപടി

  ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളുടെ നിയന്ത്രണം പിടിക്കാന്‍ ചൈന ഏറെകാലമായി ശ്രമിക്കുന്നു. ജിബൂത്തിയില്‍ ചൈന സൈനിക ആസ്ഥാനം പണിയുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ഒമാന്‍ തുറമുഖം ഉപയോഗിക്കാന്‍ പറ്റുക എന്നത് നിര്‍ണായക നേട്ടമാണ്.

  എട്ട് കരാറുകള്‍

  എട്ട് കരാറുകള്‍

  മോദിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയും ഒമാനും എട്ട് കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇനി ദുഖും തുറമുഖത്ത് നങ്കൂരമിടാന്‍ സാധിക്കുമെന്നതാണ് ഇതില്‍ പ്രധാന കരാര്‍. നാവിക സുരക്ഷയ്ക്ക് വേണ്ട സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

  ആയുധങ്ങള്‍ ഒമാന്

  ആയുധങ്ങള്‍ ഒമാന്

  ഭീകരവാദികളെ സഹായിക്കുന്ന സംഘങ്ങളെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയും ഒമാനും തീരുമാനിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരെ നേരിടാനും ഇരുകൂട്ടരും ഒരുമിച്ച് നീങ്ങും. പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി നേരത്തെ ഇന്ത്യ നിരവധി ആയുധങ്ങള്‍ ഒമാന് കൈമാറിയിരുന്നു.

  ആയുധ കേന്ദ്രം സ്ഥാപിക്കും

  ആയുധ കേന്ദ്രം സ്ഥാപിക്കും

  ഒമാനില്‍ ആയുധ-പ്രതിരോധ ഉപകരണ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ സംയുക്ത സൈനിക അഭ്യാസം നടത്തുന്നതും മുന്‍ കരാറിന്റെ ഭാഗമായിട്ടാണ്.

  ആഫ്രിക്കന്‍ വിപണി

  ആഫ്രിക്കന്‍ വിപണി

  കിഴക്കന്‍ ആഫ്രിക്കയിലേക്ക് അതിവേഗമെത്താന്‍ സാധിക്കുന്ന വഴിയാണ് ദുഖും തുറമുഖം. ഇന്ത്യന്‍ സൈനികര്‍ക്കും കപ്പലുകള്‍ക്കും ഇവിടെ പ്രവേശന അനുമതി ലഭിക്കുന്നതിലൂടെ ആഫ്രിക്കന്‍ വിപണി കീഴടക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് സയ്ഫുല്‍ റവാഹി നല്‍കി.

  മറ്റു ചില നേട്ടങ്ങള്‍

  മറ്റു ചില നേട്ടങ്ങള്‍

  ഒമാന്റെ തെക്കുകിഴക്കന്‍ പ്രദേശത്താണ് ദുഖും തുറമുഖം. അറബി കടലിലേക്കും ഇന്ത്യന്‍ സമുദ്രത്തിലേക്കും വേഗത്തില്‍ എത്താന്‍ കഴിയുന്ന തുറമുഖമാണിത്. കൂടാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റു ചില നേട്ടങ്ങളുമുണ്ട്.

  ഇന്ത്യക്കും ബ്രിട്ടനും

  ഇന്ത്യക്കും ബ്രിട്ടനും

  ഇറാനിലെ ചാബഹാര്‍ തുറമുഖത്തോട് അടുത്തുകിടക്കുന്ന തുറമുഖമാണ് ദുഖും. ചാബഹാര്‍ തുറമുഖം ഇറാന്‍ വികസിപ്പിക്കുന്നത് ഇന്ത്യയുടെ സഹായത്തോടെയാണ്. അതേസമയം, ദുഖും തുറമുഖം ബ്രിട്ടന് ഉപയോഗിക്കാനുള്ള അവസരവും ഒമാന്‍ നല്‍കിയിട്ടുണ്ട്.

  1800 കോടി ഡോളര്‍

  1800 കോടി ഡോളര്‍

  ദുഖും തുറമുഖം ഒമാന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പെട്ടതാണ്. ഇന്ത്യന്‍ കമ്പനികള്‍ ഇവിടെ 1800 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ചാബഹാറും ദുഖുമും ഒരേസമയം ഉപയോഗിക്കാന്‍ കിട്ടുന്നത് ചരക്കുകടത്തിനും സമീപ ഭാവിയില്‍ ഗുണം ചെയ്യും.

  ഭീഷണികള്‍ മറികടന്നു

  ഭീഷണികള്‍ മറികടന്നു

  അതേസമയം, ഇന്ത്യ ഇറാനുമായി സഹകരിച്ച് ചാബഹാര്‍ തുറമുഖം വികസിപ്പിക്കുമ്പോള്‍ ചൈന പാകിസ്താനുമായി സഹകരിക്കുന്നുണ്ട്. പാകിസ്താനുമായി ചേര്‍ന്ന് ചൈന ഗ്വാദാര്‍ തുറമുഖം വികസിപ്പിച്ചിട്ടുണ്ട്. ചരക്കു കടത്തും സൈനിക നീക്കവുമാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതാണ് ദുഖും ലഭിക്കുന്നതിലൂടെ ഇന്ത്യ മറികടന്നിരിക്കുന്നത്.

  English summary
  India gets access to strategic Oman port Duqm for military use, Chabahar-Gwadar in sight

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്