കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ശാഖയും ബഹറൈനില്‍ പ്രതിനിധി കാര്യാലയവുമായി ഫെഡറല്‍ ബാങ്ക്

Google Oneindia Malayalam News

ദുബായ്: ദുബായില്‍ ശാഖയും ബഹറൈനില്‍ പ്രതിനിധി കാര്യാലയവും തുടങ്ങാന്‍ ഫെഡറല്‍ ബാങ്കിന് അനുമതി ലഭിച്ചു. നിലവില്‍ ദുബായിലും അബൂദാബിയിലുമുള്ള പ്രതിനിധി കാര്യാലയങ്ങള്‍ വഴി പ്രവാസികള്‍ക്ക് നല്‍കുന്ന സേവനം കൂടുതല്‍ വിപുലവും ശക്തവുമാക്കാന്‍ ഇത് ഫെഡറല്‍ ബാങ്കിനെ സഹായിക്കുമെന്ന് അധിക്രതര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഗണേഷ് ശങ്കരന്‍ കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ ബാങ്കിന്റെ വിദേശത്തുള്ള ബിസിനസിന്റെ ചുമതല ഏറ്റെടുത്തിരുന്നു. തുടക്കം മുതല്‍ തന്നെ പ്രവാസി നിക്ഷേപവും അനുബന്ധസേവനങ്ങളും ഫെഡറല്‍ ബാങ്കിന്റെ ബിസിനസ് മാതൃകയുടെ നെടുംതൂണായിരുന്നതായി പദവി ഏറ്റെടുത്ത ശേഷമുള്ള തന്റെ ദുബായ് സന്ദര്‍ശന വേളയില്‍ ഗേണഷ് ശങ്കരന്‍ പ്രസ്ഥാവിച്ചു.

kkk-1010

ഗള്‍ഫിലുള്ള പ്രവാസികള്‍ക്ക് നാട്ടിലെ ഏറ്റവും വിദൂരമായ മേഖലയിലുള്ള ഗ്രാമത്തിലേക്ക് പോലും അനായാസം പണമടയ്ക്കുന്നതിനുള്ള സൗകര്യമാണ് തങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം മറ്റ് ബാങ്കുകളുമായും റെമിറ്റന്‍സ് ഏജന്‍സികളുമായുള്ള പങ്കാളിത്തം വഴിയാണിത് സാധ്യമാകുന്നതെന്നും വ്യക്മാക്കി. സ്വന്തം രാജ്യത്ത് സാമ്പത്തീക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള പൂര്‍ണ്ണ പിന്തുണ നല്‍കുന്നതോടപ്പം ലോണ്‍ ആവശ്യങ്ങളില്‍ പോലും പെട്ടന്ന് തീര്‍പ്പ് കല്‍പിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്‍പന്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കിന് ദുബായിലും അബൂദാബിയിലും പ്രതിനിധി കാര്യാലയങ്ങളുണ്ട്. ഇന്ത്യയിലേക്ക് വരുന്ന പ്രവാസി നിക്ഷേപത്തിന്റെ 13 ശതമാനവും ഫെഡറല്‍ ബാങ്കിലൂടെയാണ് എത്തുന്നത്. പ്രവാസികള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കൊപ്പം 12 വ്യത്യസ്ത കറന്‍സികളില്‍ പണമയക്കാനുള്ള സൗകര്യവും ഫെഡറല്‍ ബാങ്ക് ലഭ്യമാക്കുന്നുണ്ട്. ബാങ്ക് നല്‍കിവരുന്ന സേവനങ്ങളുടെ കാര്യത്തില്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതാണ് ഇപ്പോള്‍ ദുബായ് ഡിഐഎഫ്‌സിയില്‍ ശാഖ തുറക്കാനും ബഹറൈനില്‍ പ്രതിനിധി കാര്യാലയം തുറക്കാനും ലഭിച്ചിട്ടുള്ള അനുമതിയെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി സേവന രംഗത്തെ തങ്ങളുടെ അനുഭവ സമ്പത്തിന്റെ പിന്‍ബലവുമായി സിങ്കപ്പൂര്‍, കാനഡ, ആസ്‌ട്രേലിയ, അമേരിക്ക, യു.കെ. തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ വിപുലീകരണം നടത്താനുള്ള ശ്രമത്തിലാണ ഫെഡറല്‍ ബാങ്ക്. ഈ മേഖലകളില്‍ കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ഉള്ളത് മറ്റ് മേഖലകളില്‍ തങ്ങള്‍ െതളിയിച്ച കഴിവ് ഇവിടെയും ആവര്‍ത്തിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നാണ് കരുതുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജറും ചീഫ് റെപ്രസന്ററ്റീവ് ഓഫീസറുമായ ദീപക് ഗോവിന്ദും പങ്കെടുത്തു.

English summary
India's Federal Bank to open at Dubai International Financial Centre this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X