കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലേക്ക് യാത്രക്കാര്‍ കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു, മലയാളികള്‍ക്ക് പ്രഹരം

Google Oneindia Malayalam News

ദുബായ്: കൊറോണ ഭീതി നേരിയ തോതില്‍ അകന്നതോടെ യുഎഇയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പേരാണ് യുഎഇയിലെത്തുന്നത്. അവസരം മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയാണ്. കേരളത്തില്‍ നിന്നാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. യാത്രക്കാരില്‍ വലിയൊരു വിഭാഗം മലയാളികളാണ് എന്നതു കൊണ്ടുതന്നെയാണ് കേരളത്തില്‍ നിന്നുള്ള സര്‍വീസിന് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
India to UAE Air Ticket Price rise as Number of Travelers increased | Oneindia Malayalam

കൊറോണ ഭീതി യുഎഇയില്‍ കുറഞ്ഞിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും തോത് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് വിദേശികള്‍ക്കും യുഎഇയിലേക്ക് എത്താന്‍ അനുമതി നല്‍കിയത്. പുതിയ ടിക്കറ്റ് നിരക്കിന്റെ വിവരങ്ങള്‍ ഇങ്ങനെ...

കൂടുതല്‍ പേര്‍ വരുന്നു

കൂടുതല്‍ പേര്‍ വരുന്നു

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഉയര്‍ന്ന നിരക്ക് വാങ്ങുന്ന ഗണിത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ തേടി ഒട്ടേറെ പേരാണ് ദിനം പ്രതി യുഎഇയിലെത്തുന്നത്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കരിപ്പൂര്‍ -ദുബായ് സര്‍വീസിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 829-1087 ദിര്‍ഹമാണ് ഈടാക്കുന്നത്. റൗണ്ട് ട്രിപ്പുകള്‍ക്കാണ് ഈ ചാര്‍ജ്. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള നിരക്ക് 937 ദിര്‍ഹം മുതല്‍ 1195 ദിര്‍ഹം വരെയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് മുംബൈയില്‍ നിന്നാണ്. 701 ദിര്‍ഹമാണ് മുംബൈയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക്.

ഇന്ത്യയിലേക്കു ചാര്‍ജ് വര്‍ധനയില്ല

ഇന്ത്യയിലേക്കു ചാര്‍ജ് വര്‍ധനയില്ല

അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 700 ദിര്‍ഹത്തിന് താഴെയാണ് ഇന്ത്യയിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള സര്‍വീസുകള്‍. ഒക്ടോബര്‍ ആകുമ്പോഴേക്കും നിരക്ക് വര്‍ധിക്കാനാണ് സാധ്യതയെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ അഫി അഹമ്മദ് പറയുന്നു.

എന്തുകൊണ്ട് വര്‍ധന

എന്തുകൊണ്ട് വര്‍ധന

യുഎഇയില്‍ കൊറോണ കുറഞ്ഞുവെന്ന പ്രതീതി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെ പ്രവാസികള്‍ തിരിച്ച് യുഎഇയിലേക്ക് വരികയാണ്. യാത്രക്കാര്‍ വര്‍ധിക്കുമെന്ന സാഹചര്യം വിമാന കമ്പനികള്‍ മുന്‍കൂട്ടി കാണുന്നു. അതുകൊണ്ടാണ് ടിക്കറ്റ് നിരക്ക് ക്രമേണ ഉയര്‍ത്തുന്നതെന്ന് ദെയ്‌റ ട്രാവല്‍സ് ആന്റ് ടൂറിസ്റ്റ് ഏജന്‍സി ജിഎം ടിപി സുധീഷ് പറഞ്ഞു.

കുടുംബങ്ങള്‍ എത്തുന്നു

കുടുംബങ്ങള്‍ എത്തുന്നു

തന്റെ ഏജന്‍സി എല്ലാ ദിവസവും 500 വിസിറ്റ് വിസകള്‍ ഇഷ്യു ചെയ്യുന്നുവെന്ന് ജുബിലിയന്റ് ടൂറിസം എംഡി ഹരീഷ് കുമാര്‍ പറയുന്നു. ആളുകള്‍ കൂടുതലായി യുഎഇയിലേക്ക് വരുന്നു എന്നതിന്റെ സൂചനയാണിത്. ഒട്ടേറെ പ്രവാസികള്‍ക്ക് കൊറോണ കാരണം നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. അവര്‍ കുടുംബങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരികയാണ്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.

ഓരോ ദിവസവും 3000

ഓരോ ദിവസവും 3000

ഇന്ത്യക്കാര്‍ വീണ്ടും യുഎഇയിലേക്ക് കൂട്ടത്തോടെ വരുന്ന സാഹചര്യമാണ് വരാന്‍ പോകുന്നതെന്ന് അടുത്തിടെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നീരജ് അഗര്‍വാള്‍ പറഞ്ഞിരുന്നു. ഏകദേശം 3000ത്തിലധികം ഇന്ത്യക്കാരാണ് ദിവസവും യുഎഇയിലെത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. കൊറോണ പൂര്‍ണമായും അകലുന്നതോടെ യുഎഇയിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്.

യോഗിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കഫീല്‍ ഖാന്‍; പീഡനങ്ങള്‍ വിവരിച്ച് കത്ത്, ആഗോള വിഷയമാക്കുന്നുയോഗിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കഫീല്‍ ഖാന്‍; പീഡനങ്ങള്‍ വിവരിച്ച് കത്ത്, ആഗോള വിഷയമാക്കുന്നു

English summary
India to UAE Air Ticket Price rise as Number of Travelers increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X