കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 28ല്‍ സൗദി അറേബ്യയില്ല; വിമാന യാത്രയ്ക്ക് ഇന്ത്യ പുതിയ കരാറിന്... പ്രവാസ ലോകത്തിന് ശുഭ പ്രതീക്ഷ

Google Oneindia Malayalam News

ദില്ലി: ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നു, യുഎഇയും ഇന്ത്യക്കാര്‍ക്കുള്ള തടസങ്ങള്‍ നീക്കി, ബഹ്‌റൈനിലും പ്രതിസന്ധി രൂക്ഷമല്ല... ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ തുറക്കുമ്പോള്‍ സൗദി അറേബ്യ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. സൗദിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുവരെ തിരിച്ചുപോകാന്‍ സാധിച്ചിട്ടില്ല.

ഖത്തര്‍ വഴിയും മറ്റും പലരും യാത്ര ചെയ്യുന്നുണ്ടെങ്കിലും അതിന് ഭീമമായ സംഖ്യ ചെലവ് വരും. നേരിട്ടുള്ള യാത്ര സാധ്യമായാല്‍ മാത്രമേ പ്രവാസികളുടെ പ്രതിസന്ധി തീരുകയുള്ളൂ. പരിഹാര മാര്‍ഗം തേടി കേന്ദ്ര സര്‍ക്കാര്‍ സൗദിയുമായി ചര്‍ച്ച നടത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍

1

സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു എയര്‍ ബബിള്‍ കരാര്‍. എന്നാല്‍ സൗദിയുമായി ഇതുവരെ ഈ കരാറുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

2

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നു. പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഗള്‍ഫിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇക്കാര്യത്തില്‍ ചോദ്യം ഉന്നയിച്ചു. അപ്പോഴാണ് കേന്ദ്രം മറുപടി നല്‍കിയത്.

3

സൗദി അറേബ്യയുമായി ചര്‍ച്ച നടത്തിയ കാര്യം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ കരാര്‍ നിലവിലുണ്ട് എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഈ ഗണത്തില്‍ സൗദിയില്ല. ഗള്‍ഫിലെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കാരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

നാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹതനാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹത

4

അഫ്ഗാനിസ്താന്‍ മുതല്‍ ഉസ്‌ബെക്കിസ്താന്‍ വരെയുള്ള രാജ്യങ്ങളുമായും യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായും ഇറാഖുമായും ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ കരാര്‍ നിലവിലുണ്ട്. ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ കരാര്‍ നിലവിലില്ലാത്തത് സൗദി അറേബ്യയുമായി മാത്രമാണ്. അതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

5

എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചാല്‍ ആ രാജ്യത്ത് നിന്നുള്ള ഇന്ത്യയ്ക്കാര്‍ക്ക് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്താന്‍ സാധിക്കും. തിരിച്ചും യാത്ര ചെയ്യാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും യാത്ര എന്ന് മാത്രം. കൂടാതെ കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളിലെ ഔദ്യോഗിക വിമാന കമ്പനികള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ സാധിക്കൂ എന്നതും എടുത്തുപറയേണ്ടതാണ്. സ്വകാര്യ കമ്പനികള്‍ക്ക് അനുമതിയുണ്ടാകില്ല.

6

26 ലക്ഷം ഇന്ത്യയ്ക്കാരാണ് സൗദി അറേബ്യയിലുള്ളത്. ഇതില്‍ വലിയൊരു വിഭാഗം മലയാളികളാണ്. ഇന്ത്യക്കാര്‍ കൂടുതലുള്ള വെസ്റ്റ് ഏഷ്യന്‍ രാജ്യവും സൗദിയാണ്. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലായി മൊത്തം 90 ലക്ഷം ഇന്ത്യക്കാരുണ്ട്. ജോലി ആവശ്യാര്‍ഥം പോയവരാണ് 90 ശതമാനവും. കൂടുതല്‍ പേരും സാധാരണ ജോലികളാണ് ചെയ്യുന്നത്.

7

സൗദിയുമായി എയര്‍ ബബിള്‍ കരാര്‍ ചര്‍ച്ച ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് വി മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു. സൗദി അറേബ്യ അനുമതി നല്‍കിയിട്ടില്ല. സൗദി അനുകൂല സമീപനം സ്വീകരിച്ചാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. കൊവിഡ് രൂക്ഷമാകാന്‍ തുടങ്ങിയ വേളയില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതാണ് സൗദി.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
India Trying to Air Bubble Deal with Saudi Arabia; But Not Finalized- Says Minister V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X