കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ യുഎഇ ബിടുബി പോര്‍ട്ടലിനു തുടക്കമായി

Google Oneindia Malayalam News

അബുദാബി: യുഎഇ ല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും തിരിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന യുഎഇ ബിസിനസ്സുകാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന ബിടുബി ബിസിനസ്സ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. യുഎഇ ലെ പ്രമുഖ സാമ്പത്തീക ഉപദേശക സ്ഥാപനമായ ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷനല്‍ ഗ്രൂപ്പൂം, ഖാലിദ് അല്‍ ഹാമദ് ഗ്രൂപ്പും സംയുക്തമായാണ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.

അബുദാബി അല്‍ ബതീന്‍ ഹൗസ് മജ്‌ലിസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഖാലിദ് അല്‍ ഹാമദ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹാമദും സജിത്കുമാറും സംയുക്തമായാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്. ഇരു രാജ്യങ്ങളിലുമുള്ള നിക്ഷേപ വാണിജ്യ വ്യവസായ അവസരങ്ങളെ കുറിച്ച് മനസ്സിലാക്കാനും വിശകലനം ചെയ്യാനും നിയമ സഹായങ്ങള്‍ തേടാനും പോര്‍ട്ടല്‍ സഹായകരമായിരിക്കുമെന്ന് ഐബിഎംസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.കെ സജിത്കുമാര്‍ വ്യക്തമാക്കി.

b2b

സംരഭങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ ഇരു രാജ്യങ്ങളിലുമുള്ള നിയമങ്ങളെ കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്താത്തതാണ് പലരെയും ബിസിനസ്സ് പരാജയങ്ങലേക്ക് കൊണ്ടെത്തിക്കുന്നതെന്നും എന്നാല്‍ ഇത്തരം സേവനങ്ങള്‍ ക്രത്യമായി ബിസിനസ്സ് സംരഭകരില്‍ എത്തിക്കുകയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നതെന്നും സജിത്കുമാര്‍ അഭിപ്രായപ്പെട്ടു. അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന യുഎഇ ലേക്ക് പുതിയ നിക്ഷേപങ്ങള്‍ എത്തിക്കുവാന്‍ പോര്‍ട്ടല്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹാമദ് അഭിപ്രായപ്പെട്ടു.

പോര്‍ട്ടലില്‍ രെജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് യുഎഇ ലും ഇന്ത്യയിലും ആരംഭിക്കുവാന്‍ പോകുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ വന്‍കിട പദ്ധതികളെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ ലഭ്യമാകും. എക്‌സപോ 2020, മെയ്ക്ക് ഇന്‍ ഇന്ത്യാ തുടങ്ങിയ പദ്ധതികള്‍ നിക്ഷേപകര്‍ക്കുള്ള ഏറ്റവും നല്ല അവസരമായിരിക്കുമെന്നും ബിസിനസ്സ് കൂടുതല്‍ വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ പോര്‍ട്ടലില്‍ രെജിസ്റ്റര്‍ ചെയ്യുന്നത് ബിസിനസ്സില്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ പി.എസ്.അനൂപ്, അഡ്വ. ബിനോയ് ശശി, രവി അമ്പാട്ട്, മോണിക്ക അഗര്‍വാള്‍, ശശികുമാര്‍, അനസൂയ, ജിത തുടങ്ങിയവരും ഖാലിദ് അല്‍ ഹാമദ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

English summary
India UAE B2B Platform for International Importers & Exporters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X