കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും വരരുത്; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

ദുബായ്: കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും പോകുന്നതിന് യുഎഇ വഴി നിരവധി ഇന്ത്യക്കാരാണ് വരുന്നത്. പുതിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം പലരും കുടുങ്ങി. ഇനി ആരും ഈ വഴി സ്വീകരിക്കരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലും കുവൈത്തിലും കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യുഎഇ വഴി കുവൈത്തിലേക്കും സൗദിയിലേക്കും പോകാന്‍ സാധ്യമല്ല.

c

വിപണി വീണ്ടും സജീവമായ ശേഷം യുഎഇയില്‍ കൊറോണ രോഗികള്‍ ഉയരുകയാണ്. യുഎഇയില്‍ ഇതുവരെ 332603 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്നും 947 പേര്‍ മരിച്ചു എന്നുമാണ് കണക്ക്. ആഫ്രിക്കയിലേയും യൂറോപ്പിലേയും പല രാജ്യങ്ങളിലേക്കും പോകുന്നതിന് ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് യുഎഇ വഴിയാണ്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ യാത്ര പ്രതിസന്ധി നിറഞ്ഞതാണെന്ന് എംബസി പ്രസ്താവനയില്‍ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതുവഴി ഇന്ത്യയില്‍ നിന്ന് യാത്ര പുറപ്പെടരുത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യാത്രക്കാര്‍ അധിക പണം സൂക്ഷിക്കുന്നത് നന്നാകും.

സിപിഎമ്മിന് ഉഗ്രന്‍ ഷോക്ക് നല്‍കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും ചുക്കാന്‍ പിടിക്കും, മന്‍മോഹന്‍ സിങുംസിപിഎമ്മിന് ഉഗ്രന്‍ ഷോക്ക് നല്‍കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും ചുക്കാന്‍ പിടിക്കും, മന്‍മോഹന്‍ സിങും

20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ നിലവില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അതേസമയം, സൗദി പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവസരമുണ്ട്. സൗദിയിലേക്കും കുവൈത്തിലെക്കും യുഎഇ വഴി യാത്ര പുറപ്പെട്ടവര്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരോട് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നീക്കിയാല്‍ മാത്രമേ യാത്ര പുറപ്പെടാകൂ എന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു. യുഎഇയേക്കാള്‍ കൊറോണ വ്യാപന ആശങ്കയുള്ള രാജ്യങ്ങളാണ് കുവൈത്തും സൗദി അറേബ്യയും.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളി; മലപ്പുറത്ത് കോണ്‍ഗ്രസ് വെട്ടില്‍, വിട്ടുകൊടുക്കാതെ ആര്യാടന്‍ ഷൗക്കത്ത്ഉമ്മന്‍ ചാണ്ടിയുടെ ശ്രമവും പാളി; മലപ്പുറത്ത് കോണ്‍ഗ്രസ് വെട്ടില്‍, വിട്ടുകൊടുക്കാതെ ആര്യാടന്‍ ഷൗക്കത്ത്

English summary
Indian Embassy Advised its Citizen not to Travel To Saudi Arabia, Kuwait Via UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X