കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: പാസ്‌പോര്‍ട്ടും വിസയും അനുവദിക്കാന്‍ പുതിയ ഏജന്‍സികളില്ല, ഇന്ത്യന്‍ എംബസി തീരുമാനം പുറത്ത്

  • By Sandra
Google Oneindia Malayalam News

അബുദാബി: യുഎയിലെ ഇന്ത്യന്‍ വിസയ്ക്കും പാസ്‌പോര്‍ട്ടും അനുവദിക്കുന്നതിനുള്ള പുതിയ ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള ലേലം ഇന്ത്യന്‍ എംബസി റദ്ദാക്കി. ലേലം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ലേലം റദ്ദാക്കിയതെന്നാണ് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറയുന്നത്. നിലവിലെ സേവനദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം അവശേഷിക്കെ ഏജന്‍സിയുടെ കാലാവധി 2017 ജനുവരി വരെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വിസ, പാസ്‌പോര്‍ട്ട് സേവനങ്ങളെ നേരിട്ട് ബാധിക്കില്ല.

കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതുക്കി നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചിരുന്നു. നിയമപരമായി എല്ലാ കാര്യങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന നിര്‍ദ്ദേശം ജൂണില്‍ പുറത്തുവന്നിരുന്നു.

passport

ഇന്ത്യയിലെ പൊലീസ് വേരിഫിക്കേഷന്‍ വൈകുന്നതിനാലാണ് ചിലര്‍ക്ക് ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്ന നടപടികള്‍ വൈകുന്നതെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് നിലവില്‍ പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമല്ല. ആദ്യത്തെ തവണ പാസ്‌പോര്‍ട്ട എടുക്കുമ്പോള്‍ മാത്രമാണ് പൊലീസ് വേരിഫിക്കേഷന്‍ അനിവാര്യമായിട്ടുള്ളത്.

English summary
Indian embassy cancels tender for new passport service provider. The cancellation of tender because of some procedural difficulties to held tender.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X