കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കൊറോണ വൈറസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി!!

  • By Desk
Google Oneindia Malayalam News

റിയാദ്: സൌദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർക്ക് പുതിയ നിർദേശവുമായി സൌദിയിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് പോകുന്നവർക്ക് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ തിരികെയെത്തിക്കുന്ന പ്രവാസികൾക്ക് കൊറോണ വൈറസ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിക്കിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷവും പ്രവാസികളും ആവശ്യമുന്നയിച്ചിരുന്നു. വന്ദേഭാരത് ഭാരത് ദൌത്യത്തിന് കീഴിൽ മടങ്ങിയെത്തുന്നവർക്ക് ഇല്ലാത്ത ഈ നിബന്ധന ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് മാത്രം നിർബന്ധമാക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് ഭൂരിപക്ഷം പേരും ചൂണ്ടിക്കാണിക്കുന്നത്.

വീണാ വിജയന്റെ വിവാഹത്തിൽ പങ്കെടുത്ത ഹാഷിം; അനിൽ അക്കരയും സന്ദീപും തമ്മിൽ വാക് പോര്വീണാ വിജയന്റെ വിവാഹത്തിൽ പങ്കെടുത്ത ഹാഷിം; അനിൽ അക്കരയും സന്ദീപും തമ്മിൽ വാക് പോര്

നെഗറ്റീവ് എങ്കിൽ മാത്രം

നെഗറ്റീവ് എങ്കിൽ മാത്രം


കേരളത്തിന്റെ നിർദേശം അനുസരിച്ച് കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമാണ്. അടുത്ത ശനിയാഴ്ച മുതലാണ് ഈ നിർദേശം പ്രാബല്യത്തിൽ വരുന്നത്. പരിശോധന നടത്തി ഫലം നെഗറ്റീവാവുന്നവരെ മാത്രമേ കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കൂ എന്നാണ് കേരള സർക്കാർ നിർദേശം. റിസൽട്ട് നെഗറ്റീവ് ആകുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്നാണ് കേരള സർക്കാർ നിർദേശം. സൌദിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ നിബന്ധനകളിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉത്തരവ് പുറത്ത്

ഉത്തരവ് പുറത്ത്

ജൂൺ 20 മുതൽ വിദേശത്ത് നിന്ന് വരുന്ന ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിക്കൊണ്ട് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൊറോണ വൈറസ് പരിശോധനയ്ക്ക് ശേഷം രോഗമില്ലാത്തവരെ മാത്രം കേരളത്തിലേക്ക് മടങ്ങാൻ അനുവദിച്ചാൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

 വിമർശനം

വിമർശനം

കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന്റെ ഭാഗമായിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്ക് പോലും കൊറോണ വൈറസ് പരിശോധന നടത്താതെ ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് മാത്രം പരിശോധന ശക്തമാക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സൌദി അറേബ്യയിൽ കൊറോണ വൈറസ് പരിശോധന നടത്തി ഫലം ലഭിക്കുന്നതിനായി എട്ട് ദിവസം വരെയാണ് സമയമെടുക്കുന്നത്. ആ സാഹചര്യത്തിൽ കേരള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യം. പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഇതെന്നും ആരോപണമുയരുന്നുണ്ട്.

 സംവിധാനങ്ങളില്ല

സംവിധാനങ്ങളില്ല


ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെ പ്രതിഷേധം ശക്തമായിരുന്നു. കൊറോണ വൈറസ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രം ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിച്ചാൽ മതിയെന്നാണ് സർക്കാർ നിർദേശം. പിന്നീട് ഉത്തരവ് പിൻവലിച്ചെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും കേരളത്തിന്റെ നിർദേശം അനുസരിച്ച് ഇന്ത്യൻ എംബസികൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സൌദിയിൽ നിലവിൽ 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്താനുള്ള സൌകര്യങ്ങൾ ലഭ്യമല്ല. വന്ദേഭാരത് ദൌത്യം വഴി കേരളത്തിലേക്ക് വരുന്നവർക്ക് പരിശോധന നിർബന്ധമല്ലെന്നിരിക്കെയാണ് ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് നിർദേശം കർശനമാക്കിയിട്ടുള്ളത്.

 ചട്ടങ്ങൾ ഇങ്ങനെ

ചട്ടങ്ങൾ ഇങ്ങനെ

ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വിദേശത്തുനിന്ന് വരുന്നവർക്ക് ഇത്തരത്തിലുള്ള നിർദേശങ്ങൾ ബാധകമല്ല. ദില്ലി, ഹരിയാണ, ഭിവാഡി, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്ക് വരുന്നവർ ക്വാറന്റൈൻ സംവിധാനങ്ങളിൽ കഴിയാൻ തയ്യാറാകണമെന്നാണ് ചട്ടം. ക്വാറന്റൈൻ ഫീസും കയ്യിൽ നിന്ന് തന്നെ നൽകണം. കേരളം മാത്രമാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതാത്തത്. പരിശോധനയ്ക്ക് ആവശ്യമായ ചെലവും സയമവുമാണ് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വെല്ലിവിളിയാവുന്നത്. ഇത് സംബന്ധിച്ച നിയമാവലി ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിർദേശങ്ങൾ എന്തെല്ലാം

നിർദേശങ്ങൾ എന്തെല്ലാം

ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നത് പ്രത്യേകം കമ്പനികൾ ആണെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യുന്നത് അവരുടെ ജീവനക്കാർ കുടുംബാംഗങ്ങൾ എന്നിവരായിരിക്കണം. സംഘടനകൾ വിമാനങ്ങൾ തയ്യാറാക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നവരെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ കോൺസുലേറ്റിലോ നൽകേണ്ടത് നിർബന്ധമാണ്. വിമാന ചാർജിന് പുറമേ ക്വാറന്റൈനിൽ കഴിയുന്നതിനും കൊവിഡ് പരിശോധന നടത്തുന്നതിനുമുള്ള ചെലവ് വിമാനം ഒരുക്കുന്നവർ നൽകേണ്ടതുണ്ട്. എന്നാൽ സർവീസിനായി വിമാന കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് നിയന്ത്രണങ്ങളില്ല. മുൻഗണ ഇന്ത്യയിലെയോ സൌദിയിലെയോ വിമാന കമ്പനികൾക്ക് ആയിരിക്കണമെന്ന് മാത്രം.

 വിവരങ്ങൾ അറിയിച്ചിരിക്കണം

വിവരങ്ങൾ അറിയിച്ചിരിക്കണം


ചാർട്ടേഡ് വിമാനത്തിനുള്ള യാത്രക്കാരുടെ വിവരങ്ങൾ സമർപ്പിക്കുമ്പോൾ അവരുടെ ജോലി സംബന്ധമായ വിവരങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്. വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിനുള്ള തിയ്യതി അതാതു കമ്പനികൾ എംബസിയിൽ അറിയിച്ചിരിക്കണം ഇതിനായി പ്രത്യേകം ഫോറം തയ്യാറാക്കിയിട്ടുണ്ട്.

English summary
Indian Embassy in Saudi Arabia made Compulsary Coronavirus test for Chartered flight passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X