കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്കപ്പെടേണ്ട. ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചു.

Recommended Video

cmsvideo
Indian Embassy To Help Expats For Flight Ticket Fare | Oneindia Malayala

പക്ഷേ, ഇതിന് ചില രേഖകള്‍ പ്രവാസി സമര്‍പ്പിക്കേണ്ടി വരും. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രവാസികളെ സഹായിക്കാന്‍

പ്രവാസികളെ സഹായിക്കാന്‍

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാല് ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലെ എംബസി ക്ഷേമനിധി (ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) ഉപയോഗിച്ച് പ്രവാസികളുടെ ആശങ്ക അകറ്റണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം ഹൈക്കോടതി തേടിയത്.

വന്ദേഭാരത് മിഷനെതിരായ വിമര്‍ശനം

വന്ദേഭാരത് മിഷനെതിരായ വിമര്‍ശനം

വന്ദേഭാരത് മിഷന്‍ പ്രവാസികളില്‍ നിന്ന് ടിക്കറ്റ് തുക ഈടാക്കിയാണ് നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് അനുമതി നല്‍കുക മാത്രമാണ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ചെയ്യുന്നത്. ചെലവ് മൊത്തം പ്രവാസി വഹിക്കണം. മാത്രമല്ല, ക്വാറന്റൈന്‍ സംബന്ധിച്ച് ചെലവുണ്ടായാല്‍ അതും പ്രവാസി തന്നെ വഹിക്കണം.

ഹര്‍ജിക്കാര്‍ ഇവര്‍

ഹര്‍ജിക്കാര്‍ ഇവര്‍

പ്രവാസികളില്‍ നിന്ന് പണം ഈടാക്കി നാട്ടിലേക്ക് കൊണ്ടുവരുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വന്നത്. വടകര സ്വദേശി ജിഷ, തിരുവനന്തപുരം സ്വദേശി ഷീബ, കോഴിക്കോട് ഒഞ്ചിയത്തെ മനീഷ, സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരാണ് ഹര്‍ജിക്കാര്‍.

എതിര്‍കക്ഷികള്‍

എതിര്‍കക്ഷികള്‍

കേന്ദ്രസര്‍ക്കാര്‍, റിയാദ്, ദോഹ അംബാസഡര്‍മാര്‍, ദുബായ്, ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍മാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. കേന്ദ്രത്തിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായി സര്‍ക്കാര്‍ നിലപാട് ബോധിപ്പിച്ചു. ഇതാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായത്.

ടിക്കറ്റിന് പണമില്ലെങ്കില്‍

ടിക്കറ്റിന് പണമില്ലെങ്കില്‍

വിമാന ടിക്കറ്റിന് പണമില്ലെങ്കില്‍ ഗള്‍ഫിലെ ഇന്ത്യന്‍ കാര്യാലയത്തെ പ്രവാസിക്ക് സമീപിക്കാം. ടിക്കറ്റിനുള്ള സഹായം ആവശ്യപ്പെടാം. മതിയായ രേഖകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. എംബസി ക്ഷേമ നിധിയില്‍ നിന്ന് ടിക്കറ്റിനുള്ള സാമ്പത്തിക സഹായം അനുവദിക്കുമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

നല്‍കേണ്ട രേഖകള്‍

നല്‍കേണ്ട രേഖകള്‍

പാസ്‌പോര്‍ട്ട്, വിസ പകര്‍പ്പുകള്‍, എന്തുകൊണ്ട് സാമ്പത്തിക ശേഷി ഇല്ല-സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം വിശദീകരിച്ച് കുറിപ്പ്, ടിക്കറ്റിനുള്ള അപേക്ഷ, ജോലി ചെയ്യുന്ന രാജ്യത്തെ തൊഴില്‍-താമസ ഐഡിയുടെ പകര്‍പ്പ്, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതമാണ് എംബസിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞു

ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞു

പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നിരുന്നു. എംബസി ക്ഷേമ നിധിയിലെ ഫണ്ട് പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാന്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട് ഒട്ടേറെ പ്രവാസികള്‍ക്ക് ആശ്വാസമാകും.

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

English summary
Indian Embassy to help expats for Flight Ticket fare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X