കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂബ മുകുന്ദനെ പോലൊരു ബാലകൃഷന്‍; 38 വര്‍ഷത്തെ പ്രവാസി ജീവിതത്തിന് ശേഷം കേരളത്തിലേക്ക്

  • By Neethu
Google Oneindia Malayalam News

ബഹറിന്‍: സിനിമയല്ല ഇത്, അലമ്പാട് ബാലകൃഷ്ണന്റെ ജീവിതമാണ്. ക്യൂബ മുകുന്ദന്‍ തന്നെയാണോ ഈ ബാലകൃഷ്ണന്‍ എന്ന് നമ്മള്‍ക്ക് തോന്നി പോകും 38 വര്‍ഷത്തെ പ്രവാസി ജീവിതത്തിന്റെ കഥ കേട്ടാല്‍.

അലമ്പാട് ബാലകൃഷ്ണന് ഇന്ന് 54 വയസ്സ്, ബഹറെയ്‌നില്‍ എത്തിയിട്ട് 38 വര്‍ഷങ്ങള്‍. ഒരിക്കല്‍പോലും നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രാവസി. കൈവശമുണ്ടായിരുന്ന രേഖകള്‍ നഷ്ടപ്പെട്ടതാണ് ബാലകൃഷ്ണന്‍ ബഹറിനില്‍ അകപ്പെടാന്‍ കാരണമായത്.കഴിഞ്ഞ വര്‍ഷ അവസാനത്തില്‍ രേഖകള്‍ നഷ്ടപ്പെട്ട ജോലിക്കാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള അവസരം നല്‍കിയിരുന്നു. അങ്ങനെ നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം ശനിയാഴ്ച ബാലകൃഷ്ണന്‍ നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് കയറി.

delhi-airport

കാസര്‍കോടുകാരനായ ബാലകൃഷ്ണന് അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞിട്ട് പോലും നാട്ടില്‍ എത്തുന്നതിന് സാധിച്ചില്ല. മൂന്ന വര്‍ഷം മുന്‍പാണ് അമ്മയുടെ മരണം. അമ്മയെ ഒരു നോക്ക് കാണണം എന്ന ആഗ്രമുണ്ടായിട്ടും വരാന്‍ കഴിയാത്തതിനാല്‍ പണവും മറ്റു സാധനങ്ങളും സുഹൃത്തിന്റെ കൈവശ കൊടുത്തയക്കുമായിരുന്നു.

അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ സഹോദരന്റെ മരണ വാര്‍ത്തയറിഞ്ഞതും ബാലകൃഷ്ണനെ തളര്‍ത്തി കളഞ്ഞു. തന്റെ കൂടെ ജീവിക്കാന്‍ ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ വിവാഹം കഴിച്ച് കുടുംബമായി കാസര്‍കോടുകാരനായി ജീവിക്കാനാണ് ബാലകൃഷ്ണന്റെ ആഗ്രഹം.

English summary
Indian expat goes home to Kerala for first time in 38 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X