കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ പ്രവാസികളുടെ കൈയ്യില്‍ മാത്രം 280 കോടി 'വിലയില്ലാ പേപ്പര്‍'? സംഗതി സത്യമാണെങ്കില്‍

യുഎഇയില്‍ മാത്രം 28 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നുത്. ഒരാളുടെ കൈവശം ആയിരം രൂപയുടെ നോട്ടുണ്ടെങ്കില്‍ തന്നെ ഇത് 280 കോടി രൂപ വരും

Google Oneindia Malayalam News

ദുബായ്: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ ഗള്‍ഫ് പണത്തിനോട് കടപ്പെട്ടതാണ്. അത്രയധികം ആളുകളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും എന്തിന് ആഫ്രിക്കയില്‍ വരെ മലയാളികള്‍ ഉണ്ട്.

പ്രവാസികളുടെ കാര്യത്തില്‍ മലയാളികളാണ് മുന്നിലെങ്കിലും മറ്റ് സംസ്ഥാനക്കാരൊന്നും അത്രയ്ക്ക് പിറകിലും അല്ല. യുഎഇയില്‍ മാത്രം 28 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് പറയുന്നത്. സൗദി, ഖത്തര്‍, ഒമാന്‍ മസ്‌കറ്റ് തുടങ്ങിയ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വേറേയും.

നോട്ട് നിരോധനം പ്രവാസി മലയാളികളേയും ബാധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം അത്യാവശ്യം ഇന്ത്യന്‍ രൂപ ഇവരെല്ലാം തന്നെ കൈയ്യില്‍ സൂക്ഷിക്കാറുണ്ട് എന്നത് തന്നെ. അപ്പോള്‍ ഇവരുടെ കൈവശം മൊത്തം എത്ര രൂപ ഉണ്ടാകും?

 പ്രവാസികള്‍

പ്രവാസികള്‍

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അന്യ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ പേരും. ഈ പ്രവാസികളും നോട്ട് നിരോധനത്തില്‍ ഇത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിക്കും.

ഇന്ത്യന്‍ കറന്‍സി

ഇന്ത്യന്‍ കറന്‍സി

കൈയ്യില്‍ എപ്പോഴും ഇന്ത്യന്‍ കറന്‍സി സൂക്ഷിക്കുന്നവരാണ് പ്രവാസികളില്‍ അധികവും. യാത്രയ്ക്കും മറ്റുമാണ് ഇങ്ങനെ പണം സൂക്ഷിക്കുന്നത്. ആ പണം ഒക്കെ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് ഇവരില്‍ പലരും.

 വാങ്ങുന്നില്ല

വാങ്ങുന്നില്ല

നോട്ട് നിരോധനം വന്നതിന് പിറകേ പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനികളെല്ലാം പഴ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. ഇതോടെ പഴയ നോട്ടുകളെല്ലാം കൈയ്യില്‍ കുടുങ്ങിയ അവസ്ഥയിലാണ് പലരും.

 എത്ര ഇന്ത്യക്കാര്‍

എത്ര ഇന്ത്യക്കാര്‍

യുഎഇയില്‍ മാത്രം 28 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കൈയ്യില്‍ അല്‍പമെങ്കിലും ഇന്ത്യന്‍ രൂപ സൂക്ഷിക്കുന്നവരും ആണ്.

 280 കോടി

280 കോടി

ഒരാളുടെ കൈവശം ശരാശരി ആയിരം രൂപ വീതം ുണ്ടെന്ന് കരുതുക. അപ്പോള്‍ യുഎഇയില്‍ മാത്രം എത്ര കോടി രൂപയുടെ പഴയ നോട്ടുകള്‍ ഉണ്ടാകും? 280 കോടി രൂപയുടെ നോട്ടുകള്‍.

 കൂടുതല്‍ ഉണ്ടാകും

കൂടുതല്‍ ഉണ്ടാകും

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കണക്ക് കൂടി നോക്കുകയാണെങ്കില്‍ ഈ തുക പിന്നേയും കൂടും എന്ന് ഉറപ്പാണ്. ഇവര്‍ക്ക് ഈ പണം മാറ്റി വാങ്ങാന്‍ കഴിയുമോ?

നാട്ടിലെത്തിയാല്‍

നാട്ടിലെത്തിയാല്‍

നാട്ടിലെത്തിയാല്‍ പണം മാറ്റാന്‍ സംവിധാനം ഉണ്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ത്രെമാത്രം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയം ഉണ്ട്.

English summary
Indian Expatriates have Rs 500, and Rs 1000 currencies with them... what will happen?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X