കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വഛ് ഭാരത് അഭിയാന്‍: പ്രവാസികള്‍ സംഭാവന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

മസ്‌ക്കത്ത്: കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന പദ്ധതിയായ സ്വഛ് ഭാരത് അഭിയാന്‍ ഫണ്ടിലേക്ക് പ്രവാസികളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ മിഷനുകള്‍ പുറത്തിറക്കി. രാജ്യത്ത് ശുചിത്വം ഉറപ്പാക്കുക, ശുചിമുറികള്‍ നിര്‍മിക്കുക, ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, വെളിയിട വിസര്‍ജ്ജനം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2014ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വഛ് ഭാരത് അഭിയാന്‍ ആരംഭിച്ചത്. സ്വഛ് ഭാരത് മിഷന്റെ ഫണ്ടായ സ്വഛ് ഭാരത് കോഷിലേക്ക് സംഭാവന ചെയ്യാനാണ് ഇന്ത്യന്‍ മിഷനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. sbkosh.gov.in എന്ന പോര്‍ട്ടലില്‍ സംഭാവന നല്‍കുന്നതിനാവശ്യമായ വിവരങ്ങളും നല്‍കേണ്ട രീതിയും ലഭിക്കുമെന്ന് എംബസികളും കോണ്‍സുലേറ്റുകളും അറിയിച്ചു.

കോഴിക്കോട്ട് കൂള്‍ബാറില്‍ നിയമവിരുദ്ധമായി ഷീഷ കഫെ, അറസ്റ്റിലായവരെ കണ്ട് പോലീസ് ഞെട്ടി
വന്‍കിട കമ്പനികളില്‍ നിന്നും സംഘടനകളില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തകരില്‍ നിന്നും അവരുടെ സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി (സി.എസ്.ആര്‍) ഫണ്ടും സംഭാവനകളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് സ്വഛ് ഭാരത് കോഷ്. ഫണ്ടിലേക്ക് ഇതിനകം കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിക്കുകയുണ്ടായി. ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തെ പഠിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മദിനത്തോടനുബന്ധിച്ച് 2019 ആകുമ്പോഴേക്ക് സ്വഛ് ഭാരത് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് 2014 ആഗസ്ത് 15ന് നടത്തിയ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

oman

പദ്ധതിയുടെ ഭാഗമായി 2014 ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി പരിപാടികളുടെ ഭാഗമായി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കാര്യാലയങ്ങള്‍, വിദ്യാലയങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുകയുണ്ടായി. ഇന്ത്യയെ വെളിയിട വിസര്‍ജ്ജന രഹിത പ്രദേശമാക്കുന്നതിന്റെ ഭാഗമായി എല്ലാ വീട്ടിലും ഒരു ടോയ്‌ലെറ്റ് എന്ന പദ്ധതി കേരളത്തിലെ ഗ്രാമങ്ങളില്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരപ്രദേശങ്ങളില്‍ പദ്ധതി പുരോഗമിച്ചുവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതിനു വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
English summary
Indian expats have been invited to contribute to their prime minister’s cleanliness and sanitation project called Swachh Bharat Kosh-Clean India Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X