കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിന്റെ വിയോഗം ഗള്‍ഫില്‍ അനുശോചന പ്രവാഹം തുടരുന്നു

Google Oneindia Malayalam News

ദുബായ്: മുന്‍കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദ് എംപി യുടെ നിര്യാണത്തില്‍ ഗള്‍ഫില്‍ അനുശോചന പ്രവാഹം തുടരുന്നു. വിവിധ സംഘടനകളും വ്യക്തികളും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അനുശോചനം

ദുബായ് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷനും എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ദുബായ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപെടുത്തി. മതേതര ഇന്ത്യയുടെ അംബാസിഡര്‍ ആയി ലോക രാജ്യങ്ങളില്‍ അറിയപെടുന്ന ഇ.അഹമദ് എന്ന രാഷ്ട്രീയ നായകന്റെ വിയോഗം ഭാരതത്തിനും ന്യൂനപക്ഷ സമൂഹത്തിനും തീരാ നഷ്ട്ടമാണ് ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ ശബ്ദമാണ് നിലച്ചത് എന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

e-ahamed-7

ഇ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ദുബായ് : മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയും, എം പിയു മായ ഇ അഹമ്മദിന്റെ

നിര്യാണത്തില്‍ കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ ) യോഗം അനുശോചിച്ചു. മലബാറിന്റെ, വിശേഷിച്ചു കോഴിക്കോടിന്റെ വികസന കാര്യങ്ങളില്‍ ബദ്ധ ശ്രദ്ധ പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തില്‍ ലോക് സഭാംഗമെന്ന നിലയില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും, യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് താമരശ്ശേരി, മോഹന് എസ വെങ്കിട്ട് ,എ കെ ഫൈസല്‍ മലബാര്‍, അഡ്വ മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് സംസാരിച്ചു.

ഇ. അഹമ്മദിന്റെ നിര്യാണത്തില്‍അനുശോചനം

മികച്ച പാര്‍ലമെന്റേറിയനും, സൗമ്യനായ എം.പി.യും, മുസ്ലീംലീഗ് അഖിലേന്ത്യ പ്രസിഡന്റുമായ ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ അനുശോചനം അറിയിച്ചു. ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം നടത്തിയിട്ടുള്ള സേവനങ്ങള്‍ വളരെ വലുതാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്ന നിലയില്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും അദ്ദേഹം നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങള്‍ ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതില്‍ വളരെ സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയുമായി അദ്ദേഹത്തിനു പ്രത്യേക ആത്മ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ അനുശോചിക്കാന്‍ വ്യാഴാഴ്ച്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയില്‍ അനുശോചന യോഗം സംഘടിപ്പിച്ചിട്ടുള്ളതായി പ്രസിഡന്റ് അഡ്വക്കേറ്റ് വൈ. എ. റഹീം അറിയിച്ചു.

English summary
Indian expats in Gulf condolences over E Ahamed's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X