കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കഅബയെ അപമാനിച്ചു, ഇന്ത്യക്കാരന്‍ അറസ്റ്റില്‍, സോഷ്യല്‍ മീഡിയ പ്രതിഷേധം ഫലം കണ്ടു

അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറായ ശങ്കറാണ് അറസ്റ്റിലായി

  • By Sandra
Google Oneindia Malayalam News

റിയാദ്: ഇസ്ലാം തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅബയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ സൗദിയില്‍ അറസ്റ്റില്‍. റിയാദിലെ അല്‍മുജമ്മ ഏരിയിലെ തോട്ടത്തില്‍ വച്ച് സൗദി സുരക്ഷാ വിഭാഗമാണ് ശങ്കര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നയാളാണ് ശങ്കര്‍.

സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തിയതോടെ കൂടുതല്‍ ചെയ്യുന്നതിന് വേണ്ടി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് പൊലീസ് ഇദ്ദേഹത്തിന്റെ കേസ് കൈമാറും.

കഅബയും ശിവനും തമ്മില്‍!

കഅബയും ശിവനും തമ്മില്‍!

മക്കയിലെ വിശുദ്ധ കഅബയുടെ മുകളില്‍ ശിവന്റെ വിഗ്രഹം വച്ചുള്ള ഫോട്ടോയാണ് ഇയാള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. കഅബയെ ഇപ്രകാരം അപമാനിച്ചുകൊണ്ടുള്ള ഫോട്ടോ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതാണ് നടപടിയിലേക്ക് നയിച്ചത്.

നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

കഅബയെ അപമാനിച്ചുകൊണ്ടുള്ള ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു.

പ്രതി കുറ്റസമ്മതം നടത്തി

പ്രതി കുറ്റസമ്മതം നടത്തി

റിയാദിലെ അല്‍മുജമ്മയിലെ തോട്ടത്തില്‍ വെച്ച് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ പ്രതി ഫേസ്ബുക്കില്‍ കഅബയെ അപമാനിച്ച് പോസ്റ്റിട്ടുവെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ശങ്കറിന്റെ ഫോണ്‍ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.

സൈബര്‍ കുറ്റകൃത്യത്തിനും കേസ്

സൈബര്‍ കുറ്റകൃത്യത്തിനും കേസ്

ഫേസ്ബുക്ക് പോസ്റ്റ് വഴി മുസ്ലിം സമൂഹം അഞ്ചുനേരവും നമസ്‌കരിക്കുന്ന കഅബയെ അപമാനിച്ചതിനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനും ഇയാള്‍ക്കെതിരെ റിയാദ് പൊലീസ് കേസെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ളുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തുക.

English summary
Indian immigrant arrested 'for insult to Kaaba' in Saudi Arabia. Shankar, agricultural engineer arrested by Riyadh Security force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X