കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ഫ്‌ളാറ്റില്‍ തീപ്പിടിത്തം; മരിച്ച അഞ്ചുപേരില്‍ യുപി സ്വദേശിയും, രണ്ട് കുട്ടികള്‍ മരിച്ചത് ശ്വാസംമുട്ടി

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജ അല്‍ ബുത്തൈന ഏരിയയിലെ പാര്‍പ്പിട സമുച്ഛയത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ അമ്മയും രണ്ടു മക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചത് ശ്വാസംമുട്ടിയെന്ന് റിപ്പോര്‍ട്ട്. മൊറോക്കോ വംശജയായ യുവതി (38), നാലും ആറും വയസ്സ് പ്രായമുള്ള മക്കള്‍, യു.പി സ്വദേശി (35), പാകിസ്താനി സ്ത്രീ (40) എന്നിവരാണു മരിച്ചത്. മുകള്‍ നിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു അമ്മയും രണ്ട് കുട്ടികളും കുട്ടികളും. തീപ്പിടിത്തത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എട്ടുപേരെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പുക ശ്വസിച്ചതിനാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി, പങ്കില്ലെന്ന് സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി, പങ്കില്ലെന്ന് സിപിഎം

മൂന്നു നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയില്‍ എയര്‍ കണ്ടീഷണറിലാണ് ആണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവിടെ താമസിച്ചിരുന്ന രണ്ടു അവിവാഹിതര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പുക മുകള്‍ നിലകളിലേക്ക് പടര്‍ന്നതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. വിവരമറിഞ്ഞെത്തിയ പോലിസും അഗ്നിശമന സേനയും ഉടന്‍ തന്നെ കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അല്‍പ സമയത്തിനകം കെട്ടിടത്തെ തീ വിഴുങ്ങിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ കേണല്‍ സാമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു.

fire

തീപ്പിടത്തിനു പിന്നില്‍ എന്തെങ്കിലും ദുരൂഹതയ്ക്കുള്ള സാഹചര്യമില്ലെന്നും എന്നാല്‍ തീപ്പിടത്തത്തിന്റെ ശരിയായ കാരണം കണ്ടെത്താനിരിക്കുന്നതേ ഉള്ളൂ എന്നും പോലിസിന്റെ ഓപറേഷന്‍സ് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാശിദ് ബയാത്ത് പറഞ്ഞു. അപകടത്തില്‍ മരിച്ച യു.പി സ്വദേശിയായ 35കാരന്‍ തന്റെ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞയച്ച ശേഷം തനിച്ച് താമസിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. മരിച്ച പാകിസ്താന്‍കാരി ഗസലിന്റെ സുഹൃത്തായ തന്റെ സഹോദരി നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് തന്നെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ദുരന്തവിവരമറിയുന്നതെന്ന് സല്‍മാന്‍ ശഫീഖ് എന്ന യുവാവ് പറഞ്ഞു.
English summary
indian killed in sharjah fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X