കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ റദ്ദാക്കിയതിനാൽ കേരളത്തിലേക്ക് മടങ്ങാൻ നീക്കം: ഉറക്കം വില്ലനായ മലയാളിയ്ക്ക് വിമാനം നഷ്ടമായി

Google Oneindia Malayalam News

ദുബായ്: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയ്ക്ക് നഷ്ടമായി. വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയതാണ് തിരിച്ചടിയായത്. കെഎംസിസിയുടെ കേരളത്തിലേക്ക് യാത്ര പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ ജംബോ ജെറ്റ് ചാർട്ടർ വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഷാജഹാനാണ് വിമാനം നഷ്ടമായത്.

തമിഴ്‌നാട്ടില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗികളുടെ എണ്ണം 4000 കടന്നുതമിഴ്‌നാട്ടില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗികളുടെ എണ്ണം 4000 കടന്നു

കൊറോണ വൈറസ് പ്രതിസന്ധി മൂലം മാർച്ച് 25 നാണ് ഇന്ത്യയിൽ വിമാനസർവീസുകൾ നിർത്തലാക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്രസർക്കാരാണ് വന്ദഭാരത് ദൌത്യത്തിന് തുടക്കം കുറിച്ചത്. ഇതോടെ മെയ് 6 മുതൽ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

 ടിക്കറ്റെടുത്തു മടങ്ങാനായില്ല

ടിക്കറ്റെടുത്തു മടങ്ങാനായില്ല


അബുദാബിയിൽ സ്റ്റോർ കീപ്പറായി ജോലി നോക്കി വന്നിരുന്ന ഷാജഹാൻ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. കേരളത്തിലേക്ക് മടങ്ങുവരുമായി ദുബായിൽ നിന്ന് പുറപ്പെടുന്ന ആദ്യ ചാർട്ടേഡ് വിമാനമാണ് ഇത്. 1,100 ദിർഹം നൽകിയാണ് ഷാജഹാൻ കേരളത്തിലേക്കുള്ള ടിക്കറ്റ് വാങ്ങിയത്.

യാത്ര പുറപ്പെടാൻ കാത്തിരുന്നു

യാത്ര പുറപ്പെടാൻ കാത്തിരുന്നു

തലേദിവസം ഉറങ്ങാൻ കഴിയാതിരുന്നതിൽ വെയ്റ്റിംഗ് റൂമിൽ ഇരുന്ന് ഉറങ്ങിപ്പോകുകയായിരുന്നു. ടിക്കറ്റ് കൺഫേമഷനായി കാത്തിരിക്കുമ്പോഴാണ് ഉറങ്ങിപ്പോയത്. ഇതിനിടെ ചെക്ക് ഇൻ നടപടികളും റാപ്പിഡ് ടെസ്റ്റും പൂർത്തിയാക്കിയിരുന്നു. ടെർമിനലിൽ മൂന്നിലെ വെയ്റ്റിംഗ് റൂമിലാണ് ഷാജഹാൻ ഇരുന്നിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹം 4.30ഓടെ ഉണർന്നിരുന്നുവെങ്കിലും അപ്പോഴേക്കും വിമാനം പുറപ്പെടുകയായിരുന്നു.

 യാത്രക്ക് മുമ്പ് ഉറങ്ങിപ്പോയി

യാത്രക്ക് മുമ്പ് ഉറങ്ങിപ്പോയി


ദുബായ് വിമാനത്താവളത്തിൽ വെച്ച് മറ്റുള്ള യാത്രക്കാരിൽ നിന്ന് അകന്നിരുന്ന താൻ ഉറങ്ങിപ്പോകുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ യുഎഇയിൽ കുടുങ്ങിയ 472 യാത്രക്കാരായിരുന്നു ദുബായിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്നു.

 മടങ്ങാൻ സൌകര്യമൊരുക്കും

മടങ്ങാൻ സൌകര്യമൊരുക്കും

ഇതോടെ യാത്ര മുടങ്ങിയ ഷാജഹാന് ശനിയാഴ്ച കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്രക്കുള്ള സൌകര്യം ഒരുക്കുമെന്ന് കെഎംസിസിയുടെ ചാർട്ടേഡ് വിമാനം കോ ഓർഡിനേറ്റ് ചെയ്ത എസ് നിസാമുദ്ദീൻ വ്യക്തമാക്കി. വിസ റദ്ദാക്കിയതിനാൽ കേരളത്തിലേക്ക് മടങ്ങാനിരുന്ന ഇദ്ദേഹത്തിന് ഇതോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. തുടർന്ന് കെഎംസിസി ഭാരവാഹികളാണ് ഇദ്ദേഹത്തിന് മറ്റ്
സൌകര്യങ്ങൾ ഏർപ്പെടുത്തിയത്.

 വിമാനവിലക്കിന് മുമ്പ്

വിമാനവിലക്കിന് മുമ്പ്


മാർച്ചിൽ ഇത്തരത്തിൽ മറ്റൊരു പ്രവാസിക്കും ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം നഷ്ടമായിരുന്നു. കൊറോണ വൈറസ് വ്യാപനത്തോടെ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കുന്നതിന്റെ മുമ്പായിരുന്നു ഇത്. ഇന്ത്യയിലേക്ക് തിരിച്ചയ്ക്കുന്നതിന് മുമ്പുള്ള 50 ദിവസത്തോളമാണ് ഇദ്ദേഹം ഇവിടെ കുടുങ്ങിപ്പോയത്.

English summary
Indian man slept off at Dubai airport, misses repatriation flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X