ദുബായ് വിമാനത്താവളത്തില്‍ നിന്നും മാമ്പഴം മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്
ദുബായ്: യാത്രക്കാരന്റെ ബാഗേജില്‍ നിന്നും രണ്ട് മാമ്പഴം മോഷ്ടിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ എയര്‍പോട്ട് ജീവനക്കാരനെ ദുബായില്‍ നിന്നും നാടുകടത്താന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കോടതി ഉത്തരവിട്ടു. 6 ദിര്‍ഹം വിലവരുന്ന മാമ്പഴം മോഷ്ടിച്ചതിന് 5,000 ദിര്‍ഹം പിഴയടച്ച ശേഷം 27 കാരനായ ഇന്ത്യന്‍ തൊഴിലാളിയെ നാടുകടത്താനാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം അതായത് 2017 ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം.
മഹാരാഷ്ട്രയില്‍ സവാള കൊള്ള; അന്വേഷണം ഗുജറാത്തിലേക്ക്, ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു
ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനും പ്രോസിക്യൂഷന് അന്വേഷണത്തിനും ഇടയില്‍ പ്രതി പറഞ്ഞു. യാത്രക്കാരുടെ ലഗേജ് കണ്ടെയ്നറില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലേക്ക് കയറ്റുന്നതും തിരിച്ചുമുള്ള ജോലികള്‍ അദ്ദേഹത്തിന്റെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. ജോലിക്കിടെ ദാഹം തോന്നിയതിനാലാണ് ഇന്ത്യയിലേക്ക് അയയ്ക്കേണ്ട ഒരു ഫ്രൂട്ട് ബോക്സില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചതെന്നും അദ്ദേഹം സമ്മതിച്ചു.
2018 ഏപ്രിലില്‍ പോലീസ് ഇയാളെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുകയും സ്ഥലത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ മോഷ്ടിച്ച വസ്തുക്കളൊന്നും അവിടെ കണ്ടെത്തിയില്ല. എന്നാല്‍ വെയര്‍ഹൗസിലെ സിസിടിവി ക്യാമറയില്‍ യാത്രക്കാരന്റെ ലഗേജ് തുറന്ന് മോഷ്ടിക്കുന്നത് താന്‍ കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിധിയ്ക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ ചെയ്യാന്‍ പ്രതിക്ക് അവകാശമുണ്ട്.