കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ ഇന്ത്യക്കാരടക്കം ദുരിതത്തില്‍! നാട്ടിലേക്ക് പോകാനാകുന്നില്ല! കൊടിയ പീഡനം?

ഡിസംബറിലാണ് തൊഴില്‍ മാറ്റവും രാജ്യംവിടുന്നതും എളുപ്പമാക്കുന്ന നിയമം ഗള്‍ഫില്‍ നിലവില്‍ വന്നത്. എന്നാല്‍ ഇതി നടപ്പാക്കിയിട്ടില്ലെന്നാണ് ആരോപണം.

  • By Gowthamy
Google Oneindia Malayalam News

മസ്‌കറ്റ്: ഖത്തറില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തില്‍. ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ദുരിതത്തിലാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൊണ്ടു വന്നിട്ടുള്ള തൊഴില്‍ പരിഷ്‌കരണങ്ങളുടെ ലംഘനമാണിതെന്ന് തൊഴിലാളി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു.

ഡിസംബറിലാണ് തൊഴില്‍ മാറ്റവും രാജ്യംവിടുന്നതും എളുപ്പമാക്കുന്ന നിയമം ഗള്‍ഫില്‍ നിലവില്‍ വന്നത്. എന്നാല്‍ ഇതി നടപ്പാക്കിയിട്ടില്ലെന്നാണ് ആരോപണം. 2022ലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഇവരെ കൊണ്ട് നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നവെന്നും വിവരങ്ങളുണ്ട്.

പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നില്ല

പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നില്ല

കഫാല സ്‌പോണ്‍സര്‍ഷിപ്പ് സിസ്റ്റം നിലനിര്‍ത്തുന്നതിന് പുതിയ പരിഷ്‌കാരങ്ങളെ ഖത്തര്‍ സര്‍ക്കാര്‍ പ്രതിരോധിക്കുന്നുവെന്നാണ് ആരോപണം. കഫാല സ്‌പോണ്‍സര്‍ ഷിപ്പ് സിസ്റ്റം അനുസരിച്ച് തൊഴില്‍ മാറ്റത്തിനും രാജ്യം വിടുന്നതും അടക്കമുള്ള ആവശ്യങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ആളിന്റെ സമ്മതം വേണം. ഇത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

എക്സിറ്റ് പെര്‍മിറ്റ്

എക്സിറ്റ് പെര്‍മിറ്റ്

ഖത്തറില്‍ എക്‌സിറ്റ് പെര്‍മിറ്റ് നിലനില്‍ക്കുന്നുണ്ടെന്നും അന്താരാഷ്ട്ര തൊഴിലാളി സംഘടനയോട് എക്‌സിറ്റ് പെര്‍മിറ്റ് നീക്കം ചെയ്‌തെന്ന ഖത്തര്‍ പറഞ്ഞിരിക്കുന്നത് കളവാണെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപേക്ഷ തള്ളി

അപേക്ഷ തള്ളി

പുതുതായി നിയമിതമായ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സ് കമ്മിറ്റി ഫെബ്രുവരി 15 വരെ 213 അപേക്ഷകള്‍ തളളിയതായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്ത ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നത്. അപേക്ഷകള്‍ തള്ളിയതിന് വ്യക്തമായ കാരണങ്ങളൊന്നും തന്നെ പറയുന്നില്ല.

അന്ത്യശാസനം

അന്ത്യശാസനം

പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ നവംബര്‍ വരെ അന്താരാഷ്ട്ര തൊഴിലാളി സംഘടന ദോഹയ്ക്ക് സമയം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയാല്‍ പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്. നിര്‍ബന്ധിച്ചുള്ള തൊഴിലും തൊഴിലാളികളുടെ അവകാശ ലംഘനവും തുടരുന്നുണ്ടെന്നാന്നും പരിഷ്‌കാരങ്ങള്‍ ഇനിയും വേണമെന്നുമാണ് അവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

English summary
Indian migrant workers unable to leave Qatar despite labour reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X