കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗബാധിതരുണ്ടെങ്കിൽ പ്രവാസികൾ തിങ്ങിപ്പാർക്കണ്ട: കൈത്താങ്ങുമായി ഇന്ത്യൻ എംബസി, ബദൽ സംവിധാനങ്ങൾ!!

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ഇന്ത്യൻ എംബസി. ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗം ബാധിക്കുന്നവരെ ബദൽ സംവിധാനങ്ങളൊരുക്കി മാറ്റിത്താമസിപ്പിക്കുമെന്നാണ് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. വെള്ളിയാഴ്ച ഇന്ത്യൻ എംബസി അംബാസഡർ പവൻ കപൂറാണ് അറിയിച്ചത്.

 വുഹാൻ ലാബ് വിവാദത്തിൽ തെളിവില്ല: ലോകത്തെ ഭീതിയിലാഴ്ത്തിയത് ഈ ദുരൂഹത, വുഹാൻ ലാബിൽ നടക്കുന്നതെന്ത്? വുഹാൻ ലാബ് വിവാദത്തിൽ തെളിവില്ല: ലോകത്തെ ഭീതിയിലാഴ്ത്തിയത് ഈ ദുരൂഹത, വുഹാൻ ലാബിൽ നടക്കുന്നതെന്ത്?

ക്ലസ്റ്ററുകളായി പ്രവാസികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനായി സൌകര്യമൊരുക്കുന്നത് സംബന്ധിച്ച് യുഎഇ ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമിക്കുന്നതായാണ് ഇന്ത്യൻ അംബാസഡർ വ്യക്തമാക്കിയത്. കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗം വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നടപടി. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഭക്ഷണവും മരുന്നും ലഭിക്കാത്ത പ്രവാസികൾക്ക് ഇന്ത്യൻ എംബസി ഇടപെട്ട് സഹായം ലഭ്യമാക്കി വരുന്നുണ്ട്.

coronavirus54-

രാജ്യത്ത് നിരീക്ഷണത്തിൽ കഴിയുന്ന ചിലർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ പാകം ചെയ്തതും അല്ലാത്തതുമായി ഇവർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ നേരത്തെ ഒരുക്കിയിരുന്നു. മറ്റ് വളന്റിയർമാരിൽ നിന്നും സാമുദായിക സംഘടനകളുടെയും പിന്തുണകൾ കൂടി ഇതിനായി ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി. ഇന്ത്യാ ഗവൺമെന്റ് ഗതാഗത നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിക്കുന്നതോടെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തെ മടങ്ങിപ്പോകേണ്ടവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ ചൈനീസ് തിയറി പൊളിഞ്ഞു... അതിനൊന്നും ഒരു തെളിവുമില്ല, പരസ്യമായി തള്ളി വൈറ്റ് ഹൗസ് ഡോക്ടര്‍
നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തെ സഹായിക്കുന്നതിനുള്ള എല്ലാത്തരം നടപടികളും സ്വീകരിക്കുമെന്നും അംബാസഡർ വ്യക്തമാക്കി. ഇപ്പോഴുള്ളത് ബുദ്ധിമുട്ട് നിറഞ്ഞ സമയമാണെങ്കിൽപ്പോലും ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ലോകത്തിൽ ലഭിക്കാവുന്നതിൽ മികച്ച സംവിധാനങ്ങളാണ് യുഎഇയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളിൽ മെഡിക്കൽ കൌൺസിലിംഗ് ആവശ്യമുള്ളവർക്ക് ഇന്ത്യൻ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്നും അതിനായി [email protected]. ഈ ഇ മെയിൽ ഐഡിയിലേക്ക് മെയിൽ അയയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 0508995583 എന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുകയോ ചെയ്യാമെന്നും അംബാസിഡർ അറിയിച്ചു.

പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാകില്ല!നിലപാടിലുറച്ച് കേന്ദ്രം! ലോക്ക്ഡൗൺ ലംഘിക്കാനാവില്ലെന്ന് പ്രവാസികളുടെ മടങ്ങിവരവ് എളുപ്പമാകില്ല!നിലപാടിലുറച്ച് കേന്ദ്രം! ലോക്ക്ഡൗൺ ലംഘിക്കാനാവില്ലെന്ന്

English summary
Indian mission in UAE offers help to Coronavirus hit expats move out of clusters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X